scorecardresearch
Latest News

അടുത്ത തലമുറയും നിങ്ങളുടെ ഫാൻ തന്നെ; തൃഷയ്ക്ക് ഉമ്മ നൽകി കുട്ടി ആരാധകൻ

തൃഷ തൻെറ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്

അടുത്ത തലമുറയും നിങ്ങളുടെ ഫാൻ തന്നെ; തൃഷയ്ക്ക് ഉമ്മ നൽകി കുട്ടി ആരാധകൻ

2002 ൽ പുറത്തിറങ്ങിയ ‘മൗനം പേസിയതേ’ എന്ന ചിത്രത്തിലൂടെയാണ് തൃഷ കൃഷ്ണൻ എന്ന താരം നായികാ പദവിയിലേയ്ക്കെത്തുന്നത്. പിന്നീട് ‘സാമി’, ‘ഗില്ലി’, ‘വിണ്ണയ്താണ്ടി വരുവായ’, ‘കൊടി’, ’96’ അങ്ങനെ ഒട്ടവധി ചിത്രങ്ങളിൽ സിനിമാസ്വാദകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾക്കു തൃഷ ജന്മം നൽകി. തമിഴ് സിനിമാലോകത്തു മാത്രമല്ല,തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലും തൃഷ തൻെറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മണിരത്നത്തിൻെറ സംവിധാനത്തിലൊരുങ്ങിയ ‘പൊന്നിയിൻ സെൽവനി’ലാണ് തൃഷ അവസാനമായി അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ തൃഷയ്ക്ക് ഒരു വലിയ ആരാധക വൃന്ദം തന്നെയുണ്ട്. തൃഷ തൻെറ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തൃഷയുടെ ഫ്ലക്സ് ചിത്രത്തിനു മുകളിൽ ഉമ്മ കൊടുക്കുന്ന ഒരു കൊച്ചാരാധകൻെറ വീഡിയോയാണ് തൃഷ ഷെയർ ചെയ്തിരിക്കുന്നത്. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുളള ഇമോജിയും വീഡിയോയ്ക്കു താഴെ തൃഷ നൽകിയിട്ടുണ്ട്. ‘ഈ തലമുറയെ മാത്രമല്ല അടുത്ത തലമുറയെയും നിങ്ങൾ ഫാനാക്കി’ എന്നാണ് ആരാധകർ പറയുന്നത്. ആരാധകരുടെ സ്നേഹം തുളുമ്പുന്ന അനവധി കമൻറുകൾ വീഡിയോയ്ക്ക് താഴെയുണ്ട്. ‘പൊന്നിയിൻ സെൽവനി’ലെ തൃഷയുടെ കഥാപാത്രം ഏറെ പ്രശംസകൾ നേടിയിരുന്നു. ചോള രാജാവിൻെറ മകൾ കുന്ദവയ് എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്.

പൊന്നിയിൻ സെൽവൻെറ രണ്ടാം ഭാഗം 2023 ഏപ്രിൽ മാസം തിയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2022 സെപ്തംബർ 30 നു റിലീസ് ചെയ്ത ചിത്രത്തിൻെറ ആദ്യ ഭാഗം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ്‌ ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായി റിലീസ് ചെയ്തത്. പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്‌, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Trisha shares fan moment video goes viral