Trisha looks in Raangi: പൊലീസുകാർ കയ്യാമം വെയ്ക്കുമ്പോൾ തീക്ഷണമായ കണ്ണുകളോടെയുള്ള തുറിച്ചു നോക്കുന്ന തൃഷയുടെ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ’96’, ‘പേട്ട’ എന്നീ ചിത്രങ്ങൾക്കു ശേഷം തൃഷ നായികയാവുന്ന ‘റാങ്കി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏതോ വിദേശരാജ്യത്താണ് കഥ നടക്കുന്നതെന്ന സൂചനകളാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്നത്. തൃഷയാണ് ട്വിറ്ററിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്.
Here We Go!
The Intriguing and Thrilling #Raangi First Look! @LycaProductions
Story @ARMurugadoss
Directed by @Saravanan16713
Music @CSathyaOfficial @venketramg#IntriguingRaangiFL #ShootInProgress pic.twitter.com/Sl9TuViDwf— Trish Krish (@trishtrashers) May 22, 2019
എം. ശരവണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ ഗുരുവും പ്രശസ്ത സംവിധായകനുമായ എം മുരുഗദോസിന്റെ തിരക്കഥയിലാണ് ശരവണൻ ചിത്രമൊരുക്കുന്നത്. എം മുരുഗദോസിന്റെ അസിസ്റ്റന്റ് ആയിരുന്ന ശരവണൻ ‘ഗണേഷ്’ എന്ന തെലുങ്കു ചിത്രത്തിലൂടെ 2009 ലാണ് സ്വതന്ത്ര സംവിധായകനാവുന്നത്.
‘എങ്കെയും എപ്പോതും’ ആയിരുന്നു ശരവണന്റെ ശ്രദ്ധേയമായ ചിത്രം. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ബോക്സ് ഒാഫീസിലും വിജയം നേടിയിരുന്നു. ബന്ധങ്ങളെ കുറിച്ചു സംസാരിച്ച ചിത്രം റോഡ് അപകടം, അവയവദാനത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളെ കൂടി പ്രതിപാദിച്ചിരുന്നു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയ്ക്ക് ഒപ്പം ചേർന്ന് മുരുഗദോസ് ആയിരുന്നു ചിത്രം നിർമ്മിച്ചത്. പുതിയ ചിത്രം ‘റാങ്കി’ ഒരു ത്രില്ലർ ചിത്രമാണ്. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രമാണിതെന്നും റിപ്പോർട്ടുകളുണ്ട്.
അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു വിജയ് സേതുപതിയ്ക്ക് ഒപ്പം തൃഷ അഭിനയിച്ച ’96’. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയതിനൊപ്പം തന്നെ ബോക്സ് ഓഫീസിലും തരംഗം തീർത്തിരുന്നു. ചിത്രത്തിലെ തൃഷയുടെ ‘ജാനു’ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വർഷങ്ങൾക്കു മുൻപ് പിരിഞ്ഞുപോയ രണ്ടു പ്രണയിതാക്കൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടെ കണ്ടുമുട്ടുന്നതും ഒരു രാത്രി പഴയ ഓർമ്മകളിലൂടെ സഞ്ചരിക്കുന്നതും പറയാൻ ബാക്കിവച്ച പ്രണയം പറയുന്നതുമാണ് ’96’ ന്റെ പ്രമേയം. ‘വിണ്ണെത്താണ്ടി വരുവായാ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിനു ശേഷം തൃഷയ്ക്ക് ഏറെ ജനപ്രീതി സമ്മാനിക്കാനും ’96’ലെ ജാനുവിനായി.
Read more: 96 movie review: പ്രണയത്താല്‍ മുറിവേറ്റവര്‍: വിജയ് സേതുപതിയും തൃഷയും തിളങ്ങുന്ന ’96’
സൂപ്പർ സ്റ്റാർ രജനീകാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘പേട്ട’യിലും അതിഥി വേഷത്തിൽ തൃഷയെത്തിയിരുന്നു. രജനീകാന്ത്, വിജയ് സേതുപതി, സിമ്രാൻ, തൃഷ, നവാസുദീൻ സിദ്ദിഖി, എം. ശശികുമാർ, ബോബി സിംഹ തുടങ്ങി വൻതാരനിര പ്രത്യക്ഷപ്പെട്ട, സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ആക്ഷൻ ചിത്രമായ ‘പേട്ട’യും ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു.
Read more: ഇഷ്ടതാരങ്ങള്‍ മോഹന്‍ലാലും അജിത്തും: തൃഷ