ചിയാൻ വിക്രമിന്റെ ഹിറ്റ് ചിത്രമാണ് സാമി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് രണ്ടാം പതിപ്പായ സാമി 2 വിന്റെയും സംവിധായകൻ. പക്ഷേ രണ്ടാം ഭാഗത്തിൽ തൃഷയല്ല നായിക. മറിച്ച് കീർത്തി സുരേഷാണ് വിക്രമിന്റെ നായികയായി സാമി 2 വിൽ എത്തുന്നത്.

Reda More: ‘സുചിത്ര ലീക്സി’ല്‍ ഞെട്ടി തെന്നിന്ത്യന്‍ സിനിമാലോകം’; തൃഷയുടേയും റാണാ ദഗുപതിയുടേയും സ്വകാര്യ ചിത്രം പുറത്ത്

ചിത്രത്തിൽ തൃഷയും കീർത്തിയും നായികമാരാകും എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പക്ഷേ പിന്നീട് കീർത്തിയെ മാത്രം നായികയാക്കുകയായിരുന്നു. ചിത്രത്തിൽനിന്നും തൃഷയെ നീക്കിയത് എന്തുകൊണ്ടാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ട് സാമി 2 വിൽനിന്നും പിന്മാറിയെന്ന് തൃഷ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. തന്റെ ട്വിറ്റർ പേജിലൂടെയാണ് തൃഷ ഇക്കാര്യം അറിയിച്ചത്.

Read More: ധനൂഷിന്റേയും ആന്‍ഡ്രിയയുടേയും തൃഷയുടേയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഗായിക സുചിത്ര

ചില സർഗാത്മകമായ അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് താൻ തന്നെയാണ് സാമി 2 വിൽനിന്ന് പിന്മാറിയതെന്ന് തൃഷ ട്വിറ്ററിൽ കുറിച്ചു. ഒപ്പം സാമി 2 വിന് എല്ലാവിധ ആശംസകളും തൃഷ നേർന്നിട്ടുണ്ട്.

2003 ൽ പുറത്തിറങ്ങിയ സാമിയിൽ പൊലീസ് ഓഫിസറുടെ വേഷമായിരുന്നു വിക്രമിന്റേത്. ചിത്രം വൻ ഹിറ്റായിരുന്നു. സാമി 2 വിൽ ബോബി സിൻഹയാണ് വില്ലൻ. വിക്രമും ബോബി സിൻഹയും തമ്മിലുളള രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ