സോഷ്യൽ മീഡിയയോട് വിട പറഞ്ഞ് തൃഷ

ഇൻസ്റ്റഗ്രാം, ട്വിറ്റർ പ്ലാറ്റ്ഫോമുകൾ ഉപേക്ഷിക്കുകയാണെന്നും തൃഷ പറഞ്ഞു

Trisha, Trisha leaves social media, തൃഷ

ലോക്ക്‌ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിലും ടിക്ടോകിലുമെല്ലാം ഏറെ സജീവമായിരുന്നു തൃഷ. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്നും താൽക്കാലികമായൊരു ബ്രേക്ക് എടുക്കുകയാണ് താരമിപ്പോൾ. തൃഷ തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം, ട്വിറ്റർ പ്ലാറ്റ്ഫോമുകൾ തൽക്കാലത്തേക്ക് ഉപേക്ഷിക്കുകയാണെന്നും ഇത് ഡിജിറ്റൽ ബ്രേക്കിന്റെ സമയമാണെന്നും തൃഷ പറയുന്നു. അധികം വൈകാതെ തിരികെ വരുമെന്നും താരം വ്യക്തമാക്കി.

താൻ ഡിജിറ്റൽ ഡിറ്റോക്‌സിൽ പോകുന്നതിന് പിന്നിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും തൃഷ പറയുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ എല്ലാവരും വീടുകളിൽ തന്നെ സുരക്ഷിതരായി തുടരണമെന്നും തൃഷ തന്റെ ആരാധകരോട് ആവശ്യപ്പെട്ടു.

ഗൗതം മേനോന്റെ ലോക്ക്ഡൗൺകാലത്തെ ഹ്രസ്വചിത്രം ‘കാർത്തിക് ഡയൽ സെയ്ത യെന്നി’ൽ ആണ് ഒടുവിൽ പ്രേക്ഷകർ തൃഷയെ കണ്ടത്. 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിൽ തൃഷയ്ക്ക് ഒപ്പം ചിമ്പുവും അഭിനയിച്ചിരുന്നു. ‘വിണ്ണെത്താണ്ടി വരുവായ’ എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. തൃഷയുടെയും ചിമ്പുവിന്റെയും വീടുകളിൽ കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് ഈ ഹ്രസ്വചിത്രം ചിത്രീകരിച്ചത്. ‘വിണ്ണെത്താണ്ടി വരുവായ’യ്ക്ക് സംഗീതമൊരുക്കിയ എ ആർ റഹ്മാൻ തന്നെയാണ് ഈ ഹ്രസ്വചിത്രത്തിനും സംഗീതമൊരുക്കിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Trisha on digital detox leaves instagram twitter

Next Story
എജ്ജാതി ഡാൻസാണിഷ്ടാ; ഓടികൊണ്ടിരിക്കുന്ന ട്രെഡ്മില്ലിൽ ചുവടുവെച്ച് അശ്വിൻ, കയ്യടിച്ച് ചാക്കോച്ചൻKunchacko Boban, Ashwin Kumar, Ashwin kumar treadmill dance
The moderation of comments is automated and not cleared manually by malayalam.indianexpress.com