കൊറോണ വൈറസ് ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ ഒരു സതംഭനാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. കൊറോണ പ്രതിരോധത്തിന്റെയും ലോക്ഡൗണിന്റെയുമെല്ലാം ഭാഗമായി സാമൂഹികജീവിതത്തിൽ നിന്നും അകന്നു നിന്ന് വീടുകളിലേക്ക് ഒതുങ്ങുകയാണ് ജനങ്ങൾ. സെലബ്രിറ്റികളുടെ കാര്യവും മറ്റൊന്നല്ല. സമൂഹമാധ്യമങ്ങളിൽ ആക്റ്റീവായും പുതിയപുതിയ കാര്യങ്ങൾ പരീക്ഷിച്ചുമൊക്കെ ലോക്ഡൗൺ ദിനങ്ങളിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയാണ് സെലബ്രിറ്റികളും. തെന്നിന്ത്യൻ താരം തൃഷ കൃഷ്ണനാണ് ഇപ്പോൾ ടിക്ടോകിലെ താരം. ലോക്ഡൗൺകാലത്തെ വിരസതയകറ്റാൻ ടിക്ടോകിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തൃഷ.
സാവേജ് സോങ്ങിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് തൃഷ വീഡിയോയിൽ. പർപ്പിൾ കളർ ടീഷർട്ടും ബ്ലാക്ക് ഷോർട്സുമാണ് തൃഷയുടെ വേഷം.
Readd more: പിണക്കം മറന്ന് വീണ്ടും ഒരുമിക്കുന്നുവോ? റാണായ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് തൃഷ
ക്വാറന്റയിൻ കാലത്ത് തനിക്ക് കൂട്ടാവുന്ന ചങ്ങാതിമാരെ പരിചയപ്പെടുത്തി കൊണ്ടുള്ള തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടിയിരുന്നു. റാണാ ദഗ്ഗുബാട്ടിയും അല്ലു അർജുനുമാണ് തൃഷയുടെ ആ സുഹൃത്തുക്കൾ. ഇരുവർക്കും ഒപ്പം വീഡിയോ കോളിൽ സംസാരിക്കുന്നതിന്റെ സ്ക്രീൻ ഷോട്ടാണ് തൃഷ പങ്കുവച്ചത്.