തെന്നിന്ത്യൻ താരറാണി തൃഷയുടെ 37-ാം പിറന്നാളാണ് ഇന്ന്. സിനിമാലോകവും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഖുശ്ബു,രാധിക ശരത് കുമാർ, അതുല്യ രവി, സംവിധായകനായ രാജേഷ് എം ശെൽവ, അർച്ചന കൽപ്പാത്തി എന്നിവരെല്ലാം തൃഷയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.

കീർത്തി സുരേഷിനും തൃഷയ്ക്കും ഒപ്പമുള്ള ഒരു സെൽഫി പങ്കുവച്ചുകൊണ്ടാണ് രാധിക ശരത്കുമാറിന്റെ ആശംസ. “എപ്പോഴും കരുത്തോടെയും പോസിറ്റീവായും ഇരിക്കൂ. ഉടനെ തന്നെ കാണാമെന്നു പ്രതീക്ഷിക്കുന്നു. സ്നേഹം.”

ഇത്ര വർഷങ്ങൾ കടന്നുപോയിട്ടും ഒരു മാറ്റവുമില്ല തൃഷയ്ക്ക് എന്നാണ് ഖുശ്ബു സുന്ദർ തന്റെ ആശംസയിൽ പറയുന്നത്. “സുന്ദരിമായ പെൺകുട്ടി. നിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നുവെച്ചാൽ നീയൊട്ടും മാറിയിട്ടില്ല എന്നതാണ്. നീയിപ്പോഴും അതേ ഉല്ലാസവതിയും സന്തോഷവതിയും സുന്ദരിയുമായ വ്യക്തി തന്നെ. സ്നേഹം, സന്തോഷം, ആരോഗ്യം, സമ്പത്ത് എന്നിവ സമൃദ്ധമായി നിന്റെ മേൽ ചൊരിയട്ടെ. ജന്മദിനാശംസകൾ പ്രിയപ്പെട്ടവളേ…”

രാജ്ഞി എന്നാണ് അതുല്യ രവി തൃഷയെ വിശേഷിപ്പിക്കുന്നത്. ഫിലിംമേക്കേഴ്സായ രാജേഷ് എം ശെൽവ, അർച്ചന കൽപ്പാത്തി എന്നിവരും തൃഷയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

Read more: ക്യാമറ മിസ് ചെയ്യുന്നു, ഇതല്ലാതെ വേറെ വഴിയില്ല; ടിക്‌ടോക് വീഡിയോകളുമായി തൃഷ

അയൽവീട്ടിലെ പെൺകുട്ടി എന്നു തോന്നിപ്പിക്കുന്ന, ബുദ്ധിയും സൗന്ദര്യവും ഒത്തിണങ്ങിയ, മാലാഖമാരുടെ മുഖമുള്ള പെൺകുട്ടി എന്നാണ് ശ്രീദേവി ശ്രീധർ തൃഷയെ വിശേിപ്പിക്കുന്നത്. “നീയൊരു യഥാർത്ഥ ദേവതയാണ്, ഏറ്റവും വലിയ പോരാളി, എപ്പോഴും ഉന്നതങ്ങളിൽ നിൽക്കുന്നവൾ. സന്തോഷവും പുഞ്ചിരിയും കൂടുതൽ വിജയവും ആരോഗ്യവും ആശംസിക്കുന്നു.”

അടുത്തിടെ രാജീവ് മേനോന് ഒപ്പം ഒരു പ്രൊജക്റ്റിൽ വർക്ക് ചെയ്യാൻ പോവുന്നതിന്റെ സന്തോഷവും തൃഷ പങ്കുവച്ചിരുന്നു. ട്വിറ്ററിൽ തൃഷ ഷെയർ ചെയ്ത വീഡിയോയിൽ സ്വയം ഷൂട്ട് ചെയ്യേണ്ടതെങ്ങനെ എന്നതിന് രാജീവ് മേനോൻ നിർദ്ദേശം കൊടുക്കുന്നത് കാണാം.

Read more: പിണക്കം മറന്ന് വീണ്ടും ഒരുമിക്കുന്നുവോ? റാണായ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് തൃഷ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook