കോവിഡ് സ്ഥിരീകരിച്ച വിവരം അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ തൃഷ ആരാധകരെ അറിയിച്ചിരുന്നു. പുതുവത്സരത്തിന് ഏതാനും ദിവസം മുൻപാണ് തൃഷയ്ക്ക് കോവിഡ് ബാധിച്ചത്. എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തിരുന്നുവെന്നും എന്നിട്ടും കോവിഡ് ബാധിച്ചുവെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ തൃഷ പറഞ്ഞിരുന്നു.
ഇപ്പോഴിതാ കോവിഡ് നെഗറ്റീവായ വിവരം അറിയിച്ചിരിക്കുകയാണ് തൃഷ. ഒരു റിപ്പോർട്ടിൽ ‘നെഗറ്റീവ്’ എന്ന വാക്ക് വായിക്കുന്നതിൽ ഇത്രയധികം സന്തോഷിച്ചിട്ടില്ലായെന്നും എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദിയെന്നുമാണ് പുതിയ ഫൊട്ടോ ഷെയർ ചെയ്ത് തൃഷ എഴുതിയത്. 2022 നായ് ഇപ്പോൾ താൻ തയ്യാറാണെന്നും തൃഷ എഴുതിയിട്ടുണ്ട്.
തൃഷയുടെ ത്രില്ലർ സിനിമ ‘രാംഗി’ റിലീസിന് ഒരുങ്ങുകയാണ്. റിലീസ് സംബന്ധിച്ച കൃത്യമായ തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ ആണ് തൃഷയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. തൃഷയ്ക്കു പുറമേ ഐശ്വര്യ റായ്, വിക്രം, ജയം രവി, ശരത് കുമാർ, ജയറാം, പ്രഭു, ഐശ്വര്യ ലക്ഷ്മി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.
Read More: സായാഹ്ന നടത്തത്തിന് ഇറങ്ങി നയൻതാര; വീഡിയോ