താരങ്ങളുടെ കുടുംബത്തിനൊപ്പം സമയം ചെലവിട്ട് തൃഷ, ചിത്രങ്ങൾ

ജയം രവിയുടെയും പ്രകാശ് രാജിന്റെയും കുടുംബം ഹൈദരാബാദിലെത്തിയിട്ടുണ്ട്. ഇവർക്കൊപ്പം തൃഷയും കാർത്തിയും ഒത്തുചേർന്നിട്ടുണ്ട്

trisha, ie malayalam

ഹൈദരാബാദിൽ മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’ സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിലാണ് തമിഴകത്തെ മുൻനിര താരങ്ങൾ. വിക്രം, കാർത്തി, ജയം രവി, വിക്രം പ്രഭു, ജയറാം, പാർത്ഥിപൻ, പ്രകാശ് രാജ്, ശരത്കുമാർ, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ഷൂട്ടിങ്ങിനായി ഇവരിൽ പലരും ഇപ്പോൾ ഹൈദരാബാദിലുണ്ട്.

Read More: ‘ഷമ്മിയുടെ ഭാര്യയും ഹീറോയാടാ’; രസകരമായ ചിത്രം പങ്കുവച്ച് നസ്രിയ

ഷൂട്ടിങ്ങ് നീണ്ടുപോകുന്നതിനാൽ വീണുകിട്ടുന്ന ഇടവേളകൾ കുടുംബത്തിനൊപ്പം ചെലവിടുകയാണ് താരങ്ങൾ. ജയം രവിയുടെയും പ്രകാശ് രാജിന്റെയും കുടുംബം ഹൈദരാബാദിലെത്തിയിട്ടുണ്ട്. ഇവർക്കൊപ്പം തൃഷയും കാർത്തിയും ഒത്തുചേർന്നിട്ടുണ്ട്. ഒഴിവു സമയം ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ ജയം രവിയുടെ ഭാര്യ ആരതി രവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഷൂട്ടിങ്ങിനായി ഐശ്വര്യ റായിയും ഹൈദരാബാദിലുണ്ട്. കാറിൽ യാത്ര ചെയ്യവേ തന്റെ ആരാധികയ്ക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്ന ഐശ്വര്യയുടെ ഫോട്ടോ അടുത്തിടെ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു.

കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവൽ പൊന്നിയിൽ സെൽവനെ ആസ്പദമാക്കിയുളളതാണ് മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം. തമിഴിലെ മികച്ച നോവലുകളിൽ ഒന്നായിട്ടാണ് ‘പൊന്നിയിൻ സെൽവൻ’ കണക്കാക്കപ്പെടുന്നത്. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. എ.ആർ.റഹ്മാനാണ് സംഗീതം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Trisha and karthi bond with jayam ravi and family after ponniyin selvan shoot

Next Story
മമ്മായ്ക്ക് ഇപ്പോഴും ഞാൻ കുഞ്ഞാവ; ജന്മദിനാശംസകളുമായി മിയmiya, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com