അറിയപ്പെടുന്ന ഗണിത ശാസ്ത്രജ്ഞനായ ആനന്ദ് കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് സൂപ്പര്‍ 30. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന ഹൃത്വിക് റോഷന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്. സൈക്കിളില്‍ പപ്പടം വില്‍ക്കുന്ന ചിത്രമാണ് പ്രചരിച്ചത്.

സിനിമയുടെ പ്രചരണാര്‍ത്ഥം ഹൃത്വിക്കാണ് ചിത്രം പുറത്തുവിട്ടത്. ചിത്രത്തിൽ ആനന്ദ് കുമാറിന്റെ വേഷമാണ് ഹൃത്വിക് ചെയ്യുന്നത്. ഈ കഥാപാത്രത്തിന് വേണ്ടി ഞെട്ടിക്കുന്ന മേക്ക് ഓവർ തന്നെയാണ് നടൻ നടത്തിയിരിക്കുന്നത് , തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് തന്റെ മേക്ക് ഓവർ ലൂക്ക് പുറത്തു വിട്ടത്, ശരീര ഭാരം നല്ല പോലെ കുറച്ചു ക്ഷീണിച്ചു താടി വച്ച ഒരു ഗെറ്റപ്പാണ് പുറത്തു വിട്ട ചിത്രത്തിൽ ഉള്ളത്.

ഐഐടി ജോലി ആഗ്രഹിക്കുന്നവര്‍ക്കായി സൂപ്പര്‍ 30 എന്ന പ്രോഗ്രാം സ്ഥാപിച്ചയാളാണ് ആനന്ദ്. ബിഹാറിലെ പട്‌നയിൽ രാമാനുജൻ സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് എന്ന സ്ഥാപനം നടത്തി വരുന്ന ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാർ 2002ലാണ് സൂപ്പർ 30 നു രൂപം നൽകിയത്. സമൂഹത്തിലെ താഴേക്കിടയിലുള്ള 30 മിടുക്കരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് അവർക്ക് ഐഐടി പ്രവേശന പരീക്ഷയ്ക്കായി സൗജന്യ പരിശീലനം നൽകി വരുന്നു. 2002 ൽ സ്ഥാപിതമായ സൂപ്പർ 30 യുടെ സഹായത്തോടെ 2015 വരെ 250 ലധികം വിദ്യാർത്ഥികൾക്ക് ഐഐടി പ്രവേശനം ലഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ