ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. അമൽ നീരദാണ് ഛായാഗ്രാഹകൻ. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനർ.

ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു ചിത്രമാകും ഇതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. മലയാള സിനിമയിൽ ന്യൂജൻ സിനിമകൾ പുറത്തിറക്കി വിജയിപ്പിച്ച ചരിത്രമുളള ഈ മൂന്നു പേരും ഒന്നിക്കുമ്പോൾ മറ്റൊരു സൂപ്പർ ഹിറ്റാവും ഈ ചിത്രവുമെന്നാണ് പോസ്റ്റർ കണ്ട ശേഷം ആരാധകർ പറയുന്നത്.

വിൻസെന്റ് വടക്കനാണ് ചിത്രത്തിന്റെ കഥ എഴുതിയിട്ടുള്ളത്. ജാക്സൺ വിജയന്റേതാണ് സംഗീതം. അൻവർ റഷീദ് എന്റർടൈൻമെന്റ് ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ