സൗഹൃദവും പ്രണയവും പിന്നെ രാഷ്ട്രീയവും: ഒരു മെക്സിക്കന്‍ അപാരതയുടെ ട്രെയിലറെത്തി

മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം

ടോം ഇമ്മട്ടി സംവിധാനം നിർവഹിച്ച ‘ഒരു മെക്സിക്കൻ അപാരതയുടെ ട്രെയിലറെത്തി. മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളില്‍ ഖേദം പ്രകടിപ്പിച്ച് ചിത്രത്തിലെ നായകനായ ടോവിനോ തോമസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു ചോരക്കളി മാത്രമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ സോറിയെന്ന് താരം ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ഇത് കട്ട സ്ട്രോങ്ങായ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കൂടി സിനിമയാണ്.

സൗഹൃദമാണ് കാമ്പസിന്റെ ശക്തി. നിങ്ങളിപ്പോൾ കടന്നു പോകുന്ന സൗഹൃദ നിമിഷങ്ങളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ. ഇവിടെ നിങ്ങളുടെ തോളില്‍ കൈയിട്ടവര്‍, കാലുവാരിയവർ, പൊതിച്ചോറിലെ ഓംലറ്റും ചമ്മന്തീം, നീന്തിക്കയറിയ ചോരച്ചാലുകള്‍.. പൊട്ടിയ കുപ്പികള്‍,ചില്ലുകള്‍.. കിട്ടിയ പ്രേമലേഖനങ്ങള്‍,കടംകൊടുത്ത ഹൃദയങ്ങള്‍..അങ്ങനെ കടുപ്പത്തിൽ സൗഹൃദവും ചൂടുള്ള രാഷ്ട്രീയവും മധുരം പാകത്തിനുള്ള പ്രണയവുമാണ് മെക്സിക്കൻ അപാരതയെന്നും ടൊവിനോ കുറിച്ചു.

നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീർ മുഹമ്മദ്‌ദുമാണ്. മ്യൂസിക്24*7നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. അനൂപ് കണ്ണൻ സ്റ്റോറീസ്ന്റെ ബാനറിൽ അനൂപ് കണ്ണനാണ്‌ ചിത്രം നിർമിച്ചിട്ടുള്ളത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Trailer of oru mexican aparatha

Next Story
ഇർഫാൻ ഖാന്റെ നായികയായി പാർവതി ബോളിവുഡിലേക്ക്parvathy
The moderation of comments is automated and not cleared manually by malayalam.indianexpress.com
X