scorecardresearch

സമയമാകുന്നത് വരെ കാത്തിരിക്കണം, തോറ്റുകൊടുക്കാനല്ല, തിരിച്ചടിക്കാന്‍; സ്റ്റാന്‍ഡ് അപ്പ് ട്രെയിലര്‍

വിധു വിന്‍സന്റാണ് ചിത്രം സംവിധാനം ചെയ്യുന്നത്

വിധു വിന്‍സന്റാണ് ചിത്രം സംവിധാനം ചെയ്യുന്നത്

author-image
WebDesk
New Update
Rajisha Vijayan,രജിഷ വിജയന്‍, Nimisha Sajayan,നിമിഷ സജയന്‍, Vidhu Vincent,വിധു വിന്‍സന്‍റ്, Stand Up, Stand Up Movie, ie malayalam,

അഭിനയ പ്രതിഭ കൊണ്ട് മലയാള സിനിമാ ലോകത്ത് സ്വന്തമായ ഇടം നേടിയെടുത്ത രണ്ട് നടിമാരാണ് നിമിഷ സജയനും രജിഷ വിജയനും. സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായക വിധു വിന്‍സന്റിനായി ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

Advertisment

ആന്റോ ജോസഫും ബി.ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്റ്റാന്‍ഡ് അപ്പ് കോമേഡിയനായ കീര്‍ത്തിയായി നിമിഷ ചിത്രത്തില്‍ എത്തുന്നു. കീര്‍ത്തിയുടെ ജീവിതത്തിലും സൗഹൃദത്തിലുമുണ്ടാകുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം ടോബിന്‍ തോമസിന്റേതാണ്. ബിലു പദ്മിനി ഗാനരചനയും വര്‍ക്കി സംഗീത സംവിധാനവും ചെയ്യുന്നു. നിമിഷയ്ക്കും രജിഷയ്ക്കുമൊപ്പം അര്‍ജുന്‍ അശോകന്‍, പുതുമുഖം വെങ്കിടേശ്, സീമ, സജിത മഠത്തില്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

Vidhu Vincent Nimisha Sajayan Rajisha Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: