scorecardresearch

'ഡാഡിസ് ഹോം...'; തിയേറ്റർ കത്തിക്കാൻ യഷിന്റെ 'ടോക്സിക്'; ടീസർ എത്തി

യഷിന്റെ പിറന്നാൾ പ്രമാണിച്ചാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്

യഷിന്റെ പിറന്നാൾ പ്രമാണിച്ചാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്

author-image
Entertainment Desk
New Update

പ്രേക്ഷകർ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാൻ ഇന്ത്യൻ താരം യഷ് നായകനാകുന്ന 'ടോക്സിക്.' കെജിഎഫ് സിനിമകൾക്ക് ശേഷം 'റോക്കിങ് സ്റ്റാർ' യഷ് നായകനാകുന്ന പുതിയ ചിത്രം എന്നതുതന്നെയാണ് ടോക്സികിന്റെ ഹൈപ്പ് ഉയർത്തുന്നതും. 2026 മാർച്ച് 19 ന് ഗ്രാൻഡ് റിലീസിയെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. 

Advertisment

Also Read: 'ജനനായകൻ' വൈകും; നിഖിലയുടെ 'പെണ്ണുകേസ്' നേരത്തെ

യഷിന്റെ പിറന്നാൾ പ്രമാണിച്ചാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. യഷിന്റെ റയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിൽ ഗംഭീര ഇൻട്രൊഡക്ഷനാണ് താരത്തിനു നൽകിയിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ കീഴിൽ വെങ്കട്ട് കെ. നാരായണും യഷും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Also Read: എന്ത് ഭംഗിയാ ഇവരെയിങ്ങനെ കാണാൻ; ഇത് മമ്മൂക്കയുടെയും ലാലേട്ടന്റെയും 'സർവ്വംമായ'

രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രവി ബസ്രൂർ ആണ് സംഗീതം. എഡിറ്റിങ് ഉജ്വൽ കുൽക്കർണി നിർവഹിക്കുന്നു. ജോൺ വിക്കിലൂടെ ശ്രദ്ധയനായ പ്രശസ്ത ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ പെറിയും ദേശീയ അവാർഡ് ജേതാവായ ആക്ഷൻ ഡയറക്ടർ അൻബറിവും ചേർന്നാണ് ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത്.

Read More: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!

Geethu Mohandas yash

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: