ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് ‘അതിരടി.’ചിത്രത്തിൽ ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകന്റെ വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്. കഥാപാത്രത്തിന്റെ ലുക്കിലുള്ള ചിത്രം ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ചിത്രത്തിലെ ബേസിൽ ജോസഫിന്റെ കമന്റും അതിന് ടൊവിനോ നൽകിയ മറുപടിയുമാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. കൈയ്യിൽ രുദ്രവീണയുമായി ഇരിക്കുന്ന ചിത്രമാണ് ടൊവിനോ പോസ്റ്റു ചെയ്തിരിക്കുന്നത്. "കുട്ടേട്ടാ, ഒരു ഫൊട്ടോ തരുവോ? പഴ്സിൽ വെക്കാൻ" എന്നാണ് ബേസിൽ കമന്റ് ബോക്സിൽ കുറിച്ചത്.
Also Read: ഇനിയും വളരാൻ അനുവദിക്കരുതെന്ന് ടൊവിനോ, മുട്ട വയ്‌ക്കേണ്ടി വരുമെന്ന് നസ്‌ലിൻ, സംവിധാനം ചെയ്യാൻ പൊക്കൂടെ എന്ന് സന്ദീപ്; യൂത്തന്മാരെ 'വിറപ്പിച്ച്' ബേസിൽ
"താരാല്ലോ!! ബ്ലാക്ക് ആൻഡ് വൈറ്റ് വേണോ അതോ കളർ മതിയോ???" എന്നാണ് ടൊവിനോയുടെ മറുപടി. പതിവുപോലെ സോഷ്യൽ മീഡിയയിലൂടെയുള്ള ഇരുവരുടെയും കൗണ്ടറുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സുരഭി ലക്ഷ്മി, ആർജെ മാത്തുക്കുട്ടി, അരുൺ ബോസ് തുടങ്ങി മറ്റു നിരവധി ചലച്ചിത്ര പ്രവർത്തകും പോസ്റ്റിൽ രസകരമായ കമന്റുകൾ പങ്കുവച്ചിട്ടുണ്ട്.
Also Read: 'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ ഒരു അടുത്ത സുഹൃത്തും'; മമ്മൂട്ടിക്കു പിന്നാലെ 'ചത്താ പച്ച'യിൽ മോഹൻലാലും?
മെയ് 14 നാണ് അടിരടിയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ..
കുട്ടേട്ടാ, ഒരു ഫോട്ടോ തരുമോ? എന്ന് ബേസിൽ; കളർ മതിയോ എന്ന് ടൊവിനോ; കമന്റ് ബോക്സിൽ കൗണ്ടറടിയുമായി താരങ്ങൾ
ടൊവിനോ തോസമസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിലെ ബേസിലിന്റെ കമന്റാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്

ചിത്രം: ഇൻസ്റ്റഗ്രാം
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് ‘അതിരടി.’ചിത്രത്തിൽ ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകന്റെ വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്. കഥാപാത്രത്തിന്റെ ലുക്കിലുള്ള ചിത്രം ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ചിത്രത്തിലെ ബേസിൽ ജോസഫിന്റെ കമന്റും അതിന് ടൊവിനോ നൽകിയ മറുപടിയുമാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. കൈയ്യിൽ രുദ്രവീണയുമായി ഇരിക്കുന്ന ചിത്രമാണ് ടൊവിനോ പോസ്റ്റു ചെയ്തിരിക്കുന്നത്. "കുട്ടേട്ടാ, ഒരു ഫൊട്ടോ തരുവോ? പഴ്സിൽ വെക്കാൻ" എന്നാണ് ബേസിൽ കമന്റ് ബോക്സിൽ കുറിച്ചത്.
Also Read: ഇനിയും വളരാൻ അനുവദിക്കരുതെന്ന് ടൊവിനോ, മുട്ട വയ്‌ക്കേണ്ടി വരുമെന്ന് നസ്‌ലിൻ, സംവിധാനം ചെയ്യാൻ പൊക്കൂടെ എന്ന് സന്ദീപ്; യൂത്തന്മാരെ 'വിറപ്പിച്ച്' ബേസിൽ
"താരാല്ലോ!! ബ്ലാക്ക് ആൻഡ് വൈറ്റ് വേണോ അതോ കളർ മതിയോ???" എന്നാണ് ടൊവിനോയുടെ മറുപടി. പതിവുപോലെ സോഷ്യൽ മീഡിയയിലൂടെയുള്ള ഇരുവരുടെയും കൗണ്ടറുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സുരഭി ലക്ഷ്മി, ആർജെ മാത്തുക്കുട്ടി, അരുൺ ബോസ് തുടങ്ങി മറ്റു നിരവധി ചലച്ചിത്ര പ്രവർത്തകും പോസ്റ്റിൽ രസകരമായ കമന്റുകൾ പങ്കുവച്ചിട്ടുണ്ട്.
Also Read: 'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ ഒരു അടുത്ത സുഹൃത്തും'; മമ്മൂട്ടിക്കു പിന്നാലെ 'ചത്താ പച്ച'യിൽ മോഹൻലാലും?
മെയ് 14 നാണ് അടിരടിയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ..
Read More: ആരാധകർ കാത്തിരുന്ന ആ ചിത്രം, തെന്നിന്ത്യൻ റാണിമാർ ഒരേ ഫ്രെയിമിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.