കൊച്ചി: യുവനടൻ ടൊവിനൊ തോമസ് ഏറെ കാലമായി സസ്വപ്നം കാണുന്ന വാഹനമായിരുന്നു ഔഡിയുടെ ലക്ഷ്വറി എസ്‌യുവി ക്യൂ7. ഈ അടുത്ത് താരം തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ആ സ്വപ്നത്തിന് ഒരു കിടിലൻ നമ്പർ കൂടി കിട്ടിയത് ടൊവിനക്ക് ഇരട്ടി മധുരമായിരിക്കുകയാണ്.

ക്യൂ7ന് ‘കെഎൽ 45 ക്യൂ7’ എന്ന ഫാൻസി നമ്പറാണ് തന്റെ പുതിയ വാഹനത്തിനായി ടൊവിനൊ സ്വന്തമാക്കിയത്. വാഹനത്തിന്റെ ഫാൻസി നമ്പറിന്റെ വിവരം താരം ആരാധകരുമായി പങ്കുവെച്ചു. നേരത്തെ ഔഡിയുടെ ലക്ഷ്വറി എസ് യുവിയായ ക്യൂ7 സ്വന്തമാക്കിയ വിവരവും സമൂഹമാധ്യമത്തില്‍ കൂടിയാണ് ആരാധകരെ അറിയിച്ചത്. കുറച്ചുകാലമായി കാണുന്ന ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്നും പുതിയ വാഹനം സ്വന്തമാക്കിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ടോവിനൊ പറഞ്ഞിരുന്നു.

Tovino Audi

ക്യൂ7 ഔഡിയുടെ പ്രീമിയം ലക്ഷ്വറി എസ് യു വിയാണ്. 2967 സിസി എന്‍ജിനാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. 2910 ആര്‍പിഎമ്മില്‍ 245 ബിഎച്ച്പി കരുത്തും 1500 ആര്‍പിഎമ്മില്‍ 600 എന്‍എം ടോര്‍ക്കുമുണ്ട് കാറിന്. എട്ട് സ്പീഡ് ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗത 234 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ക്യൂ 7ന് 7.1 സെക്കന്റുകള്‍ മാത്രം മതി. 69 ലക്ഷം മുതല്‍ 76 ലക്ഷം രൂപ വരെയാണ് ക്യൂ 7 എക്‌സ്‌ഷോറൂം വില.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ