നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നീ സംവിധായകരുടെ കൂടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിഷ്ണുവിന്റെ ആദ്യ സംവിധാന സംരഭമാണ് മറഡോണ. ചിത്രത്തിന്റെ ട്രെയിലര്‍ ടൊവിനോ പുറത്തുവിട്ടു.

ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ ഒരു ഫുട്‌ബോള്‍ ചിത്രമായിട്ടല്ല സംവിധായകന്‍ മറഡോണ അണിയിച്ചൊരുക്കിയിരിക്കുന്നത്. വ്യത്യസ്ഥമായൊരു പ്രമേയം പറയുന്ന ചിത്രമായിരിക്കും മറഡോണയെന്നാണ് അറിയുന്നത്. ചിത്രത്തില്‍ വ്യത്യസ്ഥമാര്‍ന്നൊരു കഥാപാത്രത്തൊണ് ടൊവിനോ അവതരിപ്പിക്കുന്നത്.

പുതുമുഖം ശരണ്യാ നായരാണ് മറഡോണയില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. ശരണ്യയ്ക്കു പുറമെ ക്വീന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷം ചെയ്ത ലിയോണ ലിഷോയും ഒരു പ്രധാന കഥാപാത്രമായി സിനിമയില്‍ എത്തുന്നുണ്ട്. ചെമ്പന്‍ വിനോദ്, ശാലു റഹീം, കിച്ചു ടെല്ലസ്,ജിന്‍സ് ഭാസ്‌ക്കര്‍, ശ്രീജിത്ത് നായര്‍, പാര്‍ത്ഥവി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജൂണ്‍ 22നാണ് മറഡോണ തിയ്യേറ്ററുകളിലേക്കെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ