കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ സിക്സ് പാക്ക് എന്നു ചോദിച്ച തട്ടത്തിൻമറയ ത്തിലെ വിനോദിന്റെ കാലം അല്ലിത്, താരങ്ങളുടെയും സെലിബ്രിറ്റികളുടെയുമെല്ലാം  ഫിറ്റ്നസ്സ് കണ്ട് പ്രചോദനം ഉൾകൊണ്ട് ബോഡി ബിൽഡിംഗിനും ശാരീരിക ക്ഷമതയ്ക്കുമെല്ലാം ഏറെ പ്രാധാനം നൽകുകയാണ് ഇന്നത്തെ യൂത്ത്. സിക്സ് പാക്കിനേക്കാളും ബോഡി ഫിറ്റ്‌നെസ്സിനു പ്രാധാന്യം നൽകുന്ന ശരീര സൗന്ദര്യ ആരാധകർക്കു മുന്നിലേക്ക് തന്റെ ‘ജിം കസർത്തുക്കളുടെ വീഡിയോ പങ്കുവെയ്ക്കുകയാണ് ടൊവിനോ തോമസ്.

 

View this post on Instagram

 

Post workout craziness!!! Testing core strength!

A post shared by Tovino Thomas (@tovinothomas) on

വർക്ക് ഔട്ടിനു ശേഷമുള്ള കിറുക്കുകൾ, കരുത്ത് പരീക്ഷണം തുടങ്ങിയ ക്യാപ്ഷനുകളോടെയാണ് സ്ട്രെങ്ത്തും ഫിറ്റ്നസ്സും വെളിവാക്കുന്ന വീഡിയോ ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. ഫ്‌ളെക്സിബിൾ ആയ മൂവ്മെന്റുകളോടെ തല കീഴായി തൂങ്ങി കിടക്കുകയും കസർത്തുകൾ കാണിക്കുകയുമാണ് താരം വീഡിയോയിൽ. ടൊവിനോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വർക്ക് ഔട്ട് വീഡിയോയ്ക്കു താഴെ രസകരമായ കമന്റുകളുമായി ആരാധകരും സജീവമാണ്.

‘അത്രേം സിഗരറ്റ് വലിച്ചിട്ടു ചെയ്യുന്നത് കണ്ടോ, അമ്പോ സ്റ്റാമിന’, ‘ജംബ്ബോ സർക്കസുകാർ കാണേണ്ട, കൊത്തികൊണ്ടുപോകും’, ‘പണ്ട് സർക്കസിൽ ആയിരുന്നോ?’,’പീറ്റർ ഹെയ്നു അയച്ചു കൊടുക്കൂ ചേട്ടാ, പുള്ളി ഇതൊക്കെ കണ്ട് പഠിക്കട്ടെ’, ‘ഒരു പ്രതേകതരം ജീവിതമാണല്ലേ?’, ‘ചുമ്മാതാണോ ഓരോ സിനിമയിലും തല കീഴെ കെട്ടിത്തൂക്കുന്നത്?’, ‘നിങ്ങൾ റബ്ബർ പാൽ ആണോ കുടിക്കണെ?? എജ്ജാതി മനുഷ്യൻ!’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് ആരാധകർ താരത്തിനു നൽകിയിരിക്കുന്നത്.

ഫിറ്റ്നെസ്സിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്ത ഫിറ്റ്നസ്സ് ഫ്രീക്കാണ് ടൊവിനോ. തന്റെ വർക്ക് ഔട്ട്, ഫിറ്റ്നസ്സ് സംബന്ധിയായ ചിത്രങ്ങളും വീഡിയോകളും ടൊവിനോ മുൻപും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

Never miss a leg day !! #legday #fitness @shyjanaugustine #catamountgym

A post shared by Tovino Thomas (@tovinothomas) on

Read more: പിന്നെ എന്തിനാ മുത്തേ ചേട്ടന്‍ ജിമ്മില്‍ പോയത്: അരിച്ചാക്ക് ചുമന്നും ആശ്വസിപ്പിച്ചും ടൊവിനോ തോമസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook