scorecardresearch
Latest News

നിനക്ക് പ്രാന്താടാ; ടൊവിനോയുടെ വർക്കൗട്ട് കണ്ട് അന്തംവിട്ട് ചാക്കോച്ചൻ

കിടന്ന കിടപ്പിൽ മുന്നിലേക്ക് ഉയർന്നു കുതിച്ച് എണീറ്റ് കൂളായി നടന്നു പോവുകയാണ് ടൊവിനോ വീഡിയോയിൽ

Tovino Thomas, Tovino Thomas workout video, Kunchacko Boban, Minnal Murali, Basil Joseph, Minnal murali location video, Minnal Murali review, Minnal Murali first response, Minnal murali full movie download, minnal murali premiere, Tovino Thomas, Basil Joseph, മിന്നൽ മുരളി, മിന്നൽ മുരളി റിവ്യൂ

യുവതാരങ്ങൾക്കിടയിൽ ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന ഒരാളാണ് ടൊവിനോ തോമസ്. വീട്ടിലെ ജിമ്മിൽ വർക്കൗട്ട് നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ടൊവിനോ പങ്കുവച്ച പുതിയ വീഡിയോ ആണ് ശ്രദ്ധ കവരുന്നത്.

കിടന്ന കിടപ്പിൽ മുന്നിലേക്ക് ഉയർന്നു കുതിച്ച് എണീറ്റ് കൂളായി നടന്നു പോവുന്ന ടൊവിനോയെ ആണ് വീഡിയോയിൽ കാണാനാവുക. താരങ്ങളടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. “നിനക്ക് പിരാന്താടാ, അടിപൊളി” എന്നാണ് കുഞ്ചാക്കോ ബോബന്റെ കമന്റ്. “ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല,” എന്നാണ് സംവിധായകൻ അരുൺ ഗോപി കമന്റ് ചെയ്തിരിക്കുന്നത്. ശരിക്കും നിങ്ങൾക്ക് മിന്നലടിച്ചായിരുന്നോ?, മിന്നൽ ടൊവിനോ തുടങ്ങിയ കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.

അതേസമയം, മികച്ച പ്രേക്ഷകപിന്തുണ നേടി നെറ്റ്ഫ്ളിക്സിൽ വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ് ടൊവിനോയെ സൂപ്പർ ഹീറോയാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി. ഡിസംബർ 24ന് റിലീസ് ചെയ്ത ചിത്രം നെറ്റ്ഫ്ളിക്സ് ഇന്ത്യ ടോപ്പ് 10 ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്ത തരത്തിലുള്ള പ്രീ-റിലീസ് പബ്ലിസിറ്റി മിന്നൽ മുരളിയ്ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയിരുന്നു. റിലീസിനു മുന്‍പ് സൃഷ്‍ടിക്കപ്പെട്ട ഹൈപ്പ് കണ്ട് ആവേശത്തോടെ എത്തിയ പ്രേക്ഷകരെ ‘മിന്നൽ മുരളി’ നിരാശരാക്കിയില്ലെന്നതിന് തെളിവാണ് ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യതയും പ്രതികരണങ്ങളും.

Read more: മിന്നൽ മുരളിയ്ക്കിത്ര ഗ്ലാമർ വേണ്ട, മണ്ണിലിട്ടൊന്നുരുട്ടിയെടുത്തേക്ക്; സഹായികളോട് ബേസിൽ

ചിത്രത്തിന് തുടർഭാഗങ്ങൾ ഉണ്ടായേക്കാം എന്ന സൂചന നൽകിയാണ് സംവിധായകൻ ബേസിൽ ജോസഫ് ‘മിന്നൽ മുരളി’ അവസാനിപ്പിച്ചത്. രണ്ടാം ഭാഗമുണ്ടാവും എന്ന സൂചന തരുന്ന ഒരു വീഡിയോ ഇന്നലെ ടൊവിനോയും ഷെയർ ചെയ്തിരുന്നു. ‘പറക്കാൻ പഠിക്കുന്നു. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി,’ എന്ന ക്യാപ്ഷനോടെ ഒരു വർക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. വർക്കൗട്ടിനിടെ വായുവിലേക്ക് ഉയർന്നു കുതിക്കുന്ന ടൊവിനോയെ ആണ് വീഡിയോയിൽ കാണാനാവുക.

മിന്നൽ മുരളിയായി എത്തിയ ടൊവിനോ മാത്രമല്ല, ഷിബു എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും പ്രേക്ഷകരുടെ ഇഷ്ടം കവർന്നു കഴിഞ്ഞു. ഹരിശ്രീ അശോകൻ, ബൈജു, അജു വർഗീസ്​, സ്​നേഹ ബാബു, ഫെമിന ജോർജ്​ തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് മിന്നൽ മുരളിയുടെ​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​. വീക്കെൻഡ്​ ബ്ലോക്ക്​ബസ്​റ്റേഴ്​സിന്‍റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read more: Minnal Murali Movie Review: പൊട്ടാതെ വലിച്ചു കെട്ടിയ ഒരു രസച്ചരട്; ‘മിന്നല്‍ മുരളി’ റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas workout video kunchacko bobans funny comment