Latest News

അപ്പനാരാ മോൻ

ടോവിനോയുടെയും ടോവിനോയുടെ അപ്പച്ചൻ അഡ്വ: ഇല്ലിക്കൽ തോമസിന്റെയും ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്

tovino thomas, tovino thomas father

ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധിക്കുന്ന താരമാണ് ടൊവിനോ. ലോക്ക്ഡൗൺ കാലത്തും മുടക്കമില്ലാതെ വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടൊവിനോയുടെ ചിത്രങ്ങൾ മുൻപും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. ടൊവിനോയുടെയും ടോവിനോയുടെ അപ്പച്ചൻ അഡ്വ: ഇല്ലിക്കൽ തോമസിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. വീട്ടിലെ ജിമ്മിൽ അപ്പനൊപ്പം കസർത്തു ചെയ്യുകയാണ് മലയാളത്തിന്റെ പ്രിയനടൻ.

“എന്റെ അച്ഛൻ. വഴികാട്ടി, ഉപദേഷ്ടാവ്, മോട്ടിവേറ്റർ, തീരുമാനമെടുക്കുന്നയാൾ, ഒപ്പം വർക്ക് ഔട്ട് പാർട്ണറും. ഇടതുവശത്തെ നെഞ്ചിനു മുകളിലുള്ള ആ എക്സ്ട്രാ മസിൽ 2016ൽ വെച്ച പേസ് മേക്കറാണ്, എന്നാൽ അതിനുശേഷം അദ്ദേഹം ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് ചെയ്തത്,” ചിത്രം പങ്കുവച്ചുകൊണ്ട് ടൊവിനോ കുറിക്കുന്നു.

ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, ആഷിഖ് അബു, ഉണ്ണിമുകുന്ദൻ, ഉണ്ണിമായ പ്രസാദ്, ഗീതു മോഹൻദാസ്, മംമ്ത മോഹൻദാസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. “ഇന്റർനെറ്റിലെ ഇന്നത്തെ മികച്ച ചിത്രം,” എന്നാണ് പൂർണിമ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ‘കുളപ്പുള്ളി അപ്പനൊക്കെ ചെറുത്,’ എന്നാണ് ആർ ജെ മാത്തുക്കുട്ടിയുടെ കമന്റ്.

ലോക്ക്‌ഡൗൺ കാലം ഇരിങ്ങാലക്കുടയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് ടൊവിനോ. തിരക്കുകൾക്കിടയിൽ നിന്നും വീണുകിട്ടിയ സമയം മകൾക്കും കുടുംബത്തിനുമൊപ്പം ഫലപ്രദമായി ചെലവഴിക്കുകയാണ് താരം. വിശേഷങ്ങളും മകളുടെ ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങൽ പങ്കുവെയ്ക്കാറുണ്ട്.

View this post on Instagram

My favourite smile

A post shared by Tovino Thomas (@tovinothomas) on

അടുത്തിടെ ഇസയുടെ അനിയനായി തന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് ടൊവിനോ ആരാധകരെ അറിയിച്ചത്. തഹാൻ ടോവിനോ’ എന്നാണ് മകന്റെ പേരെന്നും ഹാൻ എന്ന് വിളിക്കുമെന്നും ടൊവീനോ പറഞ്ഞു.

മകൾ ഇസയുടെ വിശേഷങ്ങളും ഇടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. വീട്ടിലെ തന്റെ ജിം ഏരിയ പ്ലേ സ്റ്റേഷനായി മാറ്റുകയും ഊഞ്ഞാലു കെട്ടുകയും ചെയ്ത ഇസയുടെ ഒരു വീഡിയോയും താരം ഷെയർ ചെയ്തിരുന്നു. “ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ലോക്ക്‌ഡൗൺ അവളുടെ വിനോദങ്ങളിലേക്കുള്ള വാതിൽ അടച്ചപ്പോൾ, അവളെന്റെ ജിമ്മിലേക്ക് അതു തുറന്നു. എന്റെ കേബിൾ ക്രോസ് ഓവർ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു,” ടൊവിനോ കുറിക്കുന്നു.

കളിച്ചു ക്ഷീണിച്ച് മയങ്ങുന്ന മകൾ ഇസയേയും വളർത്തുനായ പ്ലാബോയേയും ഒന്നിച്ചുള്ള ഒരു ചിത്രവും അടുത്തിടെ ടൊവിനോ പങ്കുവച്ചിരുന്നു. മനുഷ്യരുമായി വളരെ പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകൂടുകയും ചെയ്യുന്ന ബീഗിള്‍​ ഇനത്തിൽ പെട്ട നായക്കുട്ടിയാണ് പാബ്ലോ.

View this post on Instagram

PABLO #pablothebeagle #pet

A post shared by Tovino Thomas (@tovinothomas) on

മകൾ ഇസയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയും കുറച്ചുനാൾ മുൻപ് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മകളെ ചുമലിലെടുത്ത് വ്യായാമം ചെയ്യുകയാണ് വീഡിയോയിൽ.

View this post on Instagram

#stayhome #staysafe #stayfit #stayhappy

A post shared by Tovino Thomas (@tovinothomas) on

ടൊവിനോ നായകനായ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ വ്യാപനം രൂക്ഷമായത്. തിയേറ്ററുകൾ അടക്കാൻ സർക്കാർ തീരുമാനം കൈകൊള്ളുന്നതിനു മുൻപു തന്നെ സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ നീട്ടിവച്ചിരുന്നു. ചിത്രം ഓടിടി റിലീസിന് ഒരുങ്ങുകയാണ് ഇപ്പോൾ.

Read more: സോഷ്യൽ മീഡിയയ്ക്ക് പുറത്തും എനിക്കൊരു ജീവിതമുണ്ട്; വിമർശകന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ടൊവിനോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas with his father viral photo

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com