കസേരയും ചുമന്ന് ബേസിൽ; കൂട്ടുകാരന് പിറന്നാളാശംസകൾ നേർന്ന് ടോവിനോ

ബേസിലിന്റെ ജന്മദിനത്തിൽ രസകരമായൊരു വീഡിയോയുമായി ടൊവിനോ

Tovino Thomas, Basil Joseph, Basil Joseph birthday, Basil Joseph photos, ടൊവിനോ തോമസ്, ബേസിൽ ജോസഫ്, Minnal Murali, മിന്നൽ മുരളി, Tovino thomas basil film, Tovino thomas latest films, Tovino thomas latest photos, ടൊവിനോ തോമസ് ചിത്രങ്ങൾ, Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

യുവസംവിധായകരിൽ ഏറെ പ്രതീക്ഷ സമ്മാനിക്കുന്ന വ്യക്തിയാണ് ബേസിൽ ജോസഫ്. ബേസിലിന്റെ ജന്മദിനത്തിൽ നടൻ ടൊവിനോ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. തലയിലൊരു കസേരയും ചുമന്നു നടക്കുന്ന ബേസിലിനെയാണ് വീഡിയോയിൽ കാണാനാവുക.

നല്ലൊരു സൗഹൃദം പരസ്പരം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും.’മിന്നൽ മുരളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയിൽ പകർത്തിയ രസകരമായൊരു വീഡിയോയും ടൊവിനോ മുൻപൊരിക്കൽ പങ്കുവച്ചിരുന്നു.

ഗോദ’ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും കൈകോർക്കുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. ടൊവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ‘ബാംഗ്ലൂർ ഡേയ്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘പടയോട്ടം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ‘മിന്നൽ മുരളി’യുടെ നിർമാണജോലികൾ അവസാനഘട്ടത്തിലാണ് ഇപ്പോൾ.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന്റെ ക്യാമറ സമീർ താഹിറും സംഗീത സംവിധാനം ഷാൻ റഹ്മാനും നിർവഹിക്കുന്നു. ജസ്റ്റിൻ മാത്യു, അരുൺ അരവിന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ‘ബാറ്റ്മാൻ’, ‘ബാഹുബലി’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.

‘ജിഗർത്തണ്ട’, ‘ജോക്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.

Read more: ഇങ്ങനെ സിമ്പിൾ ഡ്രസ്സ് ധരിക്കുന്നവരെ പെൺകുട്ടികൾക്ക് ഇഷ്ടമല്ലേ? ടൊവിനോ ചോദിക്കുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas wishes to basil joseph birthday

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com