മിന്നൽ മുരളിയിൽ താൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നത് ഷിബു എന്ന വില്ലൻ കഥാപാത്രമായിരുന്നെന്നും ചിത്രത്തിലെ മറ്റു പല കഥാപാത്രങ്ങളിലും ഷിബുവിലുള്ളതിനേക്കാൾ തിന്മ ഉണ്ടായിരുന്നെന്നും നടൻ ടൊവിനോ തോമസ്. സംവിധായകൻ ബേസിൽ ജോസഫും ടൊവിനോ തോമസും ഇന്ത്യൻ എക്‌സ്‌പ്രസിലെ മുതിർന്ന ചലച്ചിത്ര നിരൂപകൻ ശുഭ്ര ഗുപ്തയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ടൊവിനോ പറഞ്ഞത്.
“തനിയവർത്തനം എന്നൊരു സിനിമയുണ്ട്, അതിൽ നായകന്റെ അമ്മാവൻ മാനസിക രോഗിയാണ്. ഒപ്പം നായകന് അമ്മാവന്റെ അസുഖം പാരമ്പര്യമായി ലഭിച്ചതാണെന്ന് സമൂഹം കരുതുന്നു. കൂടാതെ അയാളോട് പുറത്താക്കിയവനെപ്പോലെയാണ് പെരുമാറുന്നത്. പക്ഷേ, ഒടുവിൽ, അയാൾ അത്തരം ഒരാളായി മാറും… ഷിബുവിന്റെ അമ്മയ്ക്ക് മാനസിക രോഗമുണ്ട്, അത് പാരമ്പര്യമായി ലഭിച്ചിരിക്കാമെന്ന് സമൂഹം കരുതുന്നു. അതിനാൽ അവർ അവനെ ഒരു പുറത്താക്കപ്പെട്ടവനെപ്പോലെയാണ് പരിഗണിക്കുന്നത്. ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുമ്പോൾ പോലും, അമ്മയുടെ മാനസികരോഗം ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ സഹോദരൻ തന്റെ അഭ്യർത്ഥന നിരസിക്കുന്നു, ”ബേസിൽ പറഞ്ഞു.
ഷിബുവിന്റെ ദേഷ്യം ഒരു രോഗത്തിൽ നിന്നല്ലെന്നും വർഷങ്ങളായി മോശമായി പെരുമാറിയതിന്റെയും അപമാനത്തിന്റെയും വേദനയിൽ നിന്നാണെന്നും ബേസിൽ വിശദീകരിച്ചു.
Also Read: ‘മിന്നൽ മുരളി’യിലെ സ്റ്റണ്ട് ഡബിളിനെ പരിചയപ്പെടുത്തി ഗുരു സോമസുന്ദരം
“സിനിമയുടെ തുടക്കത്തിൽ തന്റെ പേഴ്സ് നഷ്ടപ്പെട്ടുവെന്ന് ഷിബു പറയുമ്പോൾ, പോലീസ് ഉദ്യോഗസ്ഥൻ അതിശയത്തോടെ ചോദിക്കുന്നു, ‘നിങ്ങൾക്ക് പോലും ഒരു പേഴ്‌സ് ഉണ്ടോ?’ എന്ന്. അയാൾ ഒരു പേഴ്‌സ് ഉണ്ടായിരിക്കാൻ പാടില്ലാത്ത ആളാണെന്ന മട്ടിലാണ് അത്. ഒപ്പം ചായക്കടക്കാരൻ ഷിബുവിന്റെ തലയിൽ അടിക്കുകയായിരുന്നു. വർഷങ്ങളോളം ആളുകളുടെ മോശം പെരുമാറ്റം നേരിട്ട ശേഷം, അവൻ ഏകാന്തനായിത്തീരുകയും തന്നിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷേ, തന്റെ മഹാശക്തിയാൽ അവൻ കൂടുതൽ ആത്മവിശ്വാസം നേടുന്നു. മാനസികാസ്വാസ്ഥ്യമുള്ളതിനാൽ അല്ല ഷിബു അതെല്ലാം ചെയ്തത്. ഒരു ഭ്രാന്തനെപ്പോലെ അയാളോട് മറ്റുള്ളവർ പെരുമാറുന്നതിനാലാണ് അയാൾ അങ്ങനെ ചെയ്യുന്നത്,” ബേസിൽ കൂട്ടിച്ചേർത്തു.
ഷിബുവിന്റെ കഥാപാത്രത്തിന് ശക്തമായ വൈകാരിക കാതൽ ഉണ്ടെന്ന് കരുതിയതിനാൽ ആദ്യം ആ കഥാപാത്രം അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ടൊവിനോ തോമസ് വെളിപ്പെടുത്തി. പക്ഷേ, മിന്നൽ മുരളിയെ ഒരു പരമ്പരയാക്കാൻ പദ്ധതിയുണ്ടെന്ന് ബേസിൽ പറഞ്ഞതിനെത്തുടർന്ന് ടൊവിനോ തന്റെ ആഗ്രഹം ഉപേക്ഷിച്ചു. “ഷിബുവിനെ അവതരിപ്പിക്കാമോ എന്ന് ഞാൻ ബേസിലിനോട് ചോദിച്ചു. വില്ലൻ വേഷത്തിന് എല്ലാ പ്രശംസയും ലഭിക്കുമ്പോൾ, എന്റെ ആ ആഗ്രഹം ശരിയായിരുന്നതിൽ ഞാൻ അഭിമാനിക്കുന്നു, ”ടൊവിനോ കൂട്ടിച്ചേർത്തു.
ഷിബു സ്വതസിദ്ധമായി ദുഷ്ടനല്ലെങ്കിലും മറ്റ് വില്ലൻ കഥാപാത്രങ്ങൾ സിനിമയിലുണ്ടെന്ന് ടോവിനോ വിശ്വസിക്കുന്നു.
“എനിക്ക് തോന്നുന്നു അവൻ (ഷിബു) ഒരു ഘട്ടം വരെ സിനിമയിലെ വില്ലനല്ല. ഷിബുവിന്റെ ചുറ്റുമുള്ള ആളുകൾ അവനെക്കാൾ വില്ലന്മാരാണെന്ന് ഞാൻ കരുതുന്നു. ഷിബുവിന്റെ വീടിന് തീയിടുന്ന ആളുൾപ്പെടെ അതിൽ പെടുന്നു. ഷിബു എന്തു ചെയ്താലും നഷ്ടത്തിൽ നിന്നുമാണ് ചെയ്യുന്നത്. ജനങ്ങളെ ദ്രോഹിക്കാൻ വേണ്ടിയല്ല അദ്ദേഹം അത് ചെയ്യുന്നത്. കുട്ടിക്കാലം മുതൽ തന്നെ അവനോട് ആളുകൾ മോശനായാണ് പെരുമാറിയിരുന്നത്. അതിനാലാണ് അവൻ ആ ആളുകൾക്ക് അത് തിരികെ നൽകുന്നത്. പക്ഷേ, ഒരുപാട് നിരപരാധികൾ സിബുവിന്റെ ആക്രമണത്തിനിരയാകുന്നു. അതുകൊണ്ടാണ് ജെയ്‌സണിന് ഇടപെട്ട് ഈ കാര്യങ്ങളെല്ലാം ചെയ്യേണ്ടി വന്നത്. അതിനാൽ മറ്റ് സിനിമകളിൽ കാണുന്ന ഒരു വൃത്തികെട്ട വില്ലനായി ഞാൻ അദ്ദേഹത്തെ കണക്കാക്കുന്നില്ല, ”ടൊവിനോ വിശദീകരിച്ചു.
Also Read: പുഷ്പയുടെ രണ്ടാം ഭാഗം: ഷൂട്ടിങ് എന്നു തുടങ്ങുമെന്ന് വെളിപ്പെടുത്തി രശ്മിക മന്ദാന
ഷിബുവിനെ കൊലപാതത്തിലേക്ക് തള്ളിവിടുന്നത് ആർക്കും ന്യായീകരിക്കാനാകില്ലെങ്കിലും, ഷിബുവിനെ ഈ നടപടിക്ക് പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ച് പ്രേക്ഷകർ അറിഞ്ഞിരിക്കണമെന്നും ബേസിൽ അഭിപ്രായപ്പെട്ടു.
“ഷിബുവിന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ കഴിയില്ല, അതേ സമയം, ഷിബുവിന്റെ ചുറ്റുമുള്ള ആളുകളുടെ പ്രവർത്തനങ്ങളും ന്യായീകരിക്കാനാവില്ല. അവർ ഷിബുവിനെ വില്ലനാക്കുകയും പിന്നീട് അവനെ വിധിക്കുകയും ചെയ്യുന്നു. അത് ന്യായമാണെന്ന് എനിക്ക് തോന്നുന്നില്ല,” ടൊവിനോ കൂട്ടിച്ചേർത്തു.