താരങ്ങൾ പങ്കെടുക്കുന്ന പൊതുപരിപാടികളിലും ഉദ്ഘാടനചടങ്ങുകളിലുമെല്ലാം തടിച്ചു കൂടുന്ന ആരാധകർ, പലപ്പോഴും മഴയും വെയിലും വകവെയ്ക്കാതെ മണിക്കൂറുകളോളമാണ് പലരും ഇഷ്ടതാരത്തെ ഒരുനോക്ക് കാണാനായി കാത്തിരിക്കുക. തന്നെ കാണാൻ മഴ നനഞ്ഞ് കാത്തിരുന്ന ആരാധകോട് ടൊവിനോ പറഞ്ഞ സ്നേഹവാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഒരു വെഡ്ഡിംഗ് സെന്ററിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ടൊവിനോ തോമസിന്റെ വാക്കുകൾ

“മഴ വന്നപ്പോൾ എല്ലാവരും പോയികാണും എന്നാണോർത്തത്. പക്ഷേ ഈ സ്നേഹം ഭയങ്കരമായ സന്തോഷമാണ് നൽകുന്നത്. നിങ്ങൾ മഴ കൊള്ളുമ്പോൾ എനിക്കെന്തിനാണ് കുട?
ഒരു മഴ കൊണ്ടതുകൊണ്ട് നമ്മൾക്ക് ഒന്നും വരാൻ പോവുന്നില്ല, അല്ലേ. വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്, രസമല്ലേ. മഴയത്ത് എന്നെ കാത്തിരുന്നതിന് നന്ദി,” ആരാധകരുടെ സ്നേഹാദരവുകൾ ഏറ്റുവാങ്ങികൊണ്ട് ടൊവിനോ പറഞ്ഞു.

അപ്രതീക്ഷിതമായ മഴയിൽ വേദിയും കാത്തിരുന്നവരുമെല്ലാം നനയുകയായിരുന്നു. ഓപ്പൺ സ്റ്റേജിൽ നിന്ന് ആരാധകരെ അതിസംബോധന ചെയ്ത താരം, സഹായികൾ കുട നീട്ടിയപ്പോൾ വേണ്ടെന്നു ആംഗ്യം കാണിക്കുന്നതും വീഡിയോയിൽ കാണാം. എന്ന്, എവിടെ വെച്ചു നടന്ന ഉദ്ഘാടന ചടങ്ങ് ആണെന്ന് വീഡിയോയിൽ വ്യക്തമല്ലെങ്കിലും ടൊവിനോ ആരാധകർ താരത്തിന്റെ പ്രസംഗം ഏറ്റെടുത്തു കഴിഞ്ഞു. നിരവധിയേറെ പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Read more: Karikku: ആ കമ്പി വളയ്ക്കാൻ നോക്കുന്നത് ടൊവിനോയല്ലേ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook