ആരാധകർ തിരിച്ചറിയുന്നതും ഓടി വന്ന് കെട്ടിപിടിക്കുന്നതും ഒപ്പം നിന്ന് സെൽഫി എടുക്കുന്നതുമൊക്കെ താരങ്ങളെ സംബന്ധിച്ച് പുതിയ അനുഭവമല്ല. പക്ഷേ പിന്നീട് ഓർമ്മിക്കുമ്പോൾ പൊട്ടിച്ചിരി സമ്മാനിക്കുന്ന രസകരമായ ഒരു അനുഭവത്തെ കുറിച്ചാണ് യുവതാരം ടൊവിനോയ്ക്ക് പറയാനുള്ളത്.

“മായാനദിയുടെ ഷൂട്ടിംഗ് സമയത്ത് കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോവാൻ എയർപോർട്ടിൽ എത്തിയതായിരുന്നു ഞാൻ. ദുൽഖർ സൽമാനും അതേ ഫ്ളൈറ്റിൽ ചെന്നെയിലേക്ക് പോവാൻ അവിടെ എത്തിയിരുന്നു. ഞങ്ങൾ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു മുതിർന്ന സ്ത്രീ അടുത്തുള്ളവരെയൊക്കെ തള്ളിമാറ്റി കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നത്. ഞാൻ ഓർത്തു, ദുൽഖറിനെ കാണാൻ വരുവായിരിക്കും.

Also Read: കാറായാലും ബൈക്കായാലും ബിഎംഡബ്ല്യൂ തന്നെ; സ്വപ്‌നം സ്വന്തമാക്കി ടൊവിനോ

ചുമ്മാ ഈഗോ അടിക്കണമല്ലോ എന്നൊക്കെ ആലോചിച്ചോണ്ടിരിക്കുമ്പോഴാണ് അവർ ദുൽഖറിനെയും പാസ് ചെയ്ത് എന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിക്കുന്നത്. ഞാൻ ഞെട്ടിപോയി. ഞാൻ ദുൽഖറിന് ഒപ്പം നിൽക്കുമ്പോൾ ആരെങ്കിലും എന്നെ ശ്രദ്ധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ എനിക്ക് സന്തോഷം തോന്നി.

ആ സന്തോഷത്തിൽ അങ്ങനെ നിൽക്കുമ്പോഴാണ് ആ സ്ത്രീ സ്നേഹത്തോടെ വിളിക്കുന്നത്, “മോനേ  ഉണ്ണിമുകുന്ദാ.” അതുകേട്ട് ദുൽഖർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്റെ സകല സന്തോഷവും ആത്മവിശ്വാസവുമൊക്കെ പോയി. പക്ഷേ ഞാനവരെ തിരുത്താൻ ഒന്നും പോയില്ല. ടൊവിനോ തോമസ് എന്നു പറഞ്ഞാൽ അവർക്ക് അറിയില്ലെങ്കിൽ ഞാനെന്തുചെയ്യും?” മഴവിൽ മനോരമയുടെ ‘നെവർ ഹാവ് എ എവർ’ എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഈ അനുഭവക്കഥ ടൊവിനോ പങ്കുവെച്ചത്.

Also Read: ‘അന്തിച്ചർച്ചകളിൽ ഇപ്പോളും മതവും വിശ്വാസവും’ ആലപ്പാടിന് വേണ്ടി ശബ്ദമുയര്‍ത്തി മലയാള സിനിമ

 ടൊവിനോയുടെ ഈ ചമ്മൽ നിമിഷത്തെ മനോഹരമായൊരു കാർട്ടൂണാക്കി മാറ്റിയിരിക്കുകയാണ് താരത്തിന്റെ ആരാധകൻ ഇപ്പോൾ. ടൊവിനോ തന്നെയാണ് ഷമിൽ എന്ന ആർട്ടിസ്റ്റ് വരച്ച കാർട്ടൂൺ തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

Hahahaha @artist_shamil അതും വരച്ചോ ?? good work man !! @dqsalmaan @iamunnimukundan

A post shared by Tovino Thomas (@tovinothomas) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ