ടൊവിനോ തോമസും പുതുമുഖം സംയുക്ത മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘തീവണ്ടി’ ഒരുപാട് നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ന് തിയേറ്ററില്‍ എത്തി. നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പുകവലിക്കാരനായാണ് ടൊവിനോ എത്തുന്നത്.

ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിച്ചികൊണ്ടിരിക്കുന്നത്. ‘തീവണ്ടി’ കണ്ടിറങ്ങി പുകവലി നിര്‍ത്തി എന്നാണ് ഒരു ആരാധകന്‍ ടൊവിനോയോട് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞിരിക്കുന്നത്. ചിത്രം കണ്ട് തന്റെ കാമുകന്‍ പുകവലി നിര്‍ത്താമെന്ന് സമ്മതിച്ചുവെന്ന് മറ്റൊരാളും അറിയിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും താരം നന്ദി അറിയിച്ചു.

View this post on Instagram

സന്തോഷം , സ്നേഹം

A post shared by Tovino Thomas (@tovinothomas) on

ഓഗസ്റ്റ് 24ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കേരളത്തിലെ മഴക്കെടുതി മൂലം മാറ്റിവയ്ക്കുകയായിരുന്നു. ഒന്നിലേറെ തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. എന്നാല്‍ തീവണ്ടിയുടെ ഗാനങ്ങള്‍ നേരത്തേ റിലീസ് ചെയ്തിരുന്നു. കൈലാസ് മേനോന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ക്കെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ‘സെക്കന്‍ഡ് ഷോ’യ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിയ്ക്കു വേണ്ടിയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook