നടൻ ടൊവിനോ തോമസിന് കോവിഡ്

തനിക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെന്നും ക്വാറന്റൈനിലാണെന്നും ടൊവിനോ

Tovino Thomas, ടൊവിനോ തോമസ്, കോവിഡ്, Tovino tests positive for covid, covid 19, iemalayalam, ഐഇ മലയാളം

നടൻ ടൊവിനോ തോമസിന് കോവിഡ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ടൊവിനോ തന്നെയാണ് സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചത്. നിലവിൽ ക്വാറന്റൈനിലാണെന്നും അസുഖം മാറി എത്രയും പെട്ടെന്ന് താൻ തിരിച്ചെത്തുമെന്നും നടൻ തന്റെ പോസ്റ്റിൽ പറയുന്നു. തനിക്ക് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും സുഖമായിരിക്കുന്നുവെന്നും ടൊവിനോ പറയുന്നു.

അതേസമയം, രാജ്യത്ത് ആശങ്കയുയർത്തി കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1038 മരണവും 2,00,739 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് രണ്ട് ലക്ഷം കടക്കുന്നത്. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നത്. ബുധനാഴ്ച മാത്രം 60,000ത്തിന് മുകളിൽ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു. രോഗമുക്തരായത് 1,24,29,564 പേരാണ്. രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ കേസുകളുണ്ട്. ഇതുവരെ രാജ്യത്ത് കോവിഡ് പിടിപെട്ട് മരിച്ചത് 1,73,123 പേരാണ്. ഇതുവരെ 11 കോടിയിലേറെ പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas tests positive for covid

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com