scorecardresearch
Latest News

കരിമഷി കണ്ണും ചുരുളൻ മുടിയും; വൈറലായി ടൊവിനോയുടെ ‘എആർഎം’ ലുക്ക്

ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ ടീസർ പുറത്തിറങ്ങി

Tovino Thomas, Tovino Actor, Tovino latest
Tovino Thomas

ജിതിൻ ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ടൊവിനോ തോമസ് ചിത്രമാണ് ‘അജയ്യന്റെ രണ്ടാം മോഷണം.’വെള്ളിയാഴ്ച്ച വൈകീട്ട് 7നാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. വലിയ ആകാംക്ഷയോടെയാണ് സിനിമാസ്വദകർക്ക് ‘എആർഎം’ ന്റെ ടീസറിനായി കാത്തിരുന്നത്. ‘മണിയന്റെ കഥ പറ മുത്തശ്ശി’ എന്ന ഒരു കുട്ടിയുടെ ഷോർട്ടിൽ നിന്നാണ് വീഡിയോയുടെ തുടക്കം. പിന്നീട് ഫ്രെയിമിൽ മിന്നി മറയുന്നത് രാത്രികാലങ്ങളിലെ ഷോർട്ടുകളാണ്. കള്ളന്റെ പുറകെ പോകുന്ന ചിയോത്തിക്കാവിലെ നിവാസികളെയും ടീസറിൽ കാണാം.

ടീസറിലെ ടൊവിനോയുടെ ലുക്കിനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിലുണ്ട്. പിരീഡ് ആക്ഷൻ ത്രില്ലർ ഴോണറിലുള്ള ചിത്രത്തിൽ ടൊവിനോ മൂന്നു വേഷത്തിലായിരിക്കുമെത്തുക. അജൻ, മണിയൻ, കുഞ്ഞികേളു എന്നിവയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ. ഇതിൽ മണിയന്റെ ലുക്കാണോ ഇതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കരിമഷി കണ്ണും നീണ്ട മുടിയും കുറ്റി ബീഡിയും വച്ചെത്തുന്ന മണിയന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മലയാളത്തിൽ നിന്ന് പൃഥ്വിരാജാണ് ടീസർ റിലീസ് ചെയ്തത്. അതുപോലെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലെ ടീസർ പ്രമുഖ നടന്മാർ റിലീസ് ചെയ്തു. ഹിന്ദിയിൽ നിന്ന് ഹൃതിക്ക് റോഷനും തെലുങ്കിൽ നിന്ന് നാനിയുമെത്തിയപ്പോൾ കന്നഡയിൽ നിന്ന് രക്ഷിത് ഷെട്ടിയാണ് റിലീസ് ചെയ്തത്. തമിഴിൽ നിന്ന് നടൻ ആര്യയും സംവിധായകൻ ലോകേഷുമാണ് നിർവഹിച്ചത്.

ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സുജിത്ത് നമ്പ്യാരാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ് എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ എഡിറ്റിങ്ങ് ഷമീർ മുഹമ്മദ് എന്നിവർ നിർവഹിക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas starring ajayante randam moshanam teaser out now fans appreciate actors look