scorecardresearch
Latest News

സൂപ്പർ സ്റ്റാറിനു സൂപ്പർ ഹീറോയുടെ മകന്റെ വക മുത്തം; ചിത്രം

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജെ എസ് കെ’യുടെ ഷൂട്ടിങ്ങ് സെറ്റിലെത്തിയതായിരുന്നു ടൊവിനോ

സൂപ്പർ സ്റ്റാറിനു സൂപ്പർ ഹീറോയുടെ മകന്റെ വക മുത്തം; ചിത്രം

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് സുരേഷ് ഗോപിയും ടൊവിനോ തോമസും. ഒരാളെ സൂപ്പർ സ്റ്റാർ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിൽ മറ്റെയാൾ സൂപ്പർ ഹീറോയാണ്. ടൊവിനോയും സുരേഷ് ഗോപിയും ഒന്നിച്ചുളള ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇരിങ്ങാലകുട സെൻറ് തോമസ് കോളേജിൽ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി. അതേ നാട്ടുകാരനായ നടൻ ടൊവിനോ മക്കളുമായി ഷൂട്ടിങ്ങ് സെറ്റ് സന്ദർശിക്കാനെത്തിയിരുന്നു. ടൊവിനോയുടെ മകൻ തഹാൻ സുരേഷ് ഗോപിയ്ക്കു ഉമ്മ നൽകുന്ന ചിത്രമാണ് വൈറലാകുന്നത്. മകൾ ഇസയെയും ചിത്രത്തിൽ കാണാം.

‘ജെ എസ് കെ’ എന്ന ചിത്രത്തിൻെറ ഷൂട്ടിങ്ങ് തിരക്കിലാണിപ്പോൾ സുരേഷ് ഗോപി. താരത്തിൻെറ 255 ാം ചിത്രമാണിത്. മകൻ മാധവ് സുരേഷ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രവീൺ നാരായണൻെറ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം കോസ്മോസ് എൻറർടേയ്ൻമെൻറ്സാണ് അവതരിപ്പിക്കുന്നത്.ഒരിടവേളയ്ക്കു ശേഷം സിനിമാ ലോകത്തേയ്ക്ക് തിരിച്ചെത്തിയ സുരേഷ് ഗോപിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘മേ ഹൂം മൂസ’ യായിരുന്നു.സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരുപിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

‘നടികർ തിലകം’, ‘നീലവെളിച്ചം’, ‘2018’ എന്നിവയാണ് ടൊവിനോയുടെ പുതിയ ചിത്രങ്ങൾ. ‘തല്ലുമാല’ യാണ് ടൊവിനോയുടെ അവസാനം തിയേറ്ററിലെത്തിയ ചിത്രം. സിനിമാ ലോകത്തെത്തിയതിൻെറ പത്തു വർഷങ്ങൾ കഴിഞ്ഞ മാസമാണ് ടൊവിനോ ആഘോഷിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas son kisses suresh gopi on set jsk movie