ഈ വർഷം ജൂണിലാണ് നടൻ ടൊവിനോ തോമസിന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥിയായി തഹാൻ കടന്നുവന്നത്. ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞാണ് തഹാൻ. ഇപ്പോൾ തഹാൻറെ മാമോദിസ ചടങ്ങുകൾ കഴിഞ്ഞിരിക്കുന്നു. ചടങ്ങിന്റെ വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളും ഇടയ്ക്കൊക്കെ ടൊവിനോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.ലിഡിയയ്ക്കും മകൾ ഇസയ്ക്കും മകൻ തഹാനുമൊപ്പമുള്ള ഏതാനും കുടുംബചിത്രങ്ങൾ താരം ഇന്ന് പങ്കുവച്ചിരുന്നു.

മെറൂൺ വസ്ത്രങ്ങളിലാണ് എല്ലാവരും. ചിത്രങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നു കഴിഞ്ഞു.

 

View this post on Instagram

 

. @studio360byplanj @jishadshamsudeen

A post shared by Tovino Thomas (@tovinothomas) on

മലയാള സിനിമയിലെ വ്യത്യസ്തമായ പേരുള്ള നടൻ കൂടിയാണ് ഇദ്ദേഹം. മക്കളുടെ പേരും അൽപ്പം വ്യത്യസ്തം തന്നെ. മൂത്തമകളുടെ പേര് ഇസ എന്നാണ്. കീർത്തി, അഭിമാനം എന്നൊക്കെയാണ് ഇതിന്റെ അർഥം. ഇളയമകന് തഹാൻ എന്ന് പേര് നൽകിയതിന്റെ കാരണവും ടൊവിനോ വെളിപ്പെടുത്തിയിരുന്നു.

“പേര് വ്യത്യസ്തമാകണമെന്നും അതിന് ഒരു അർഥമുണ്ടാകണമെന്നും ഞാൻ ആഗ്രഹിച്ചു. തഹാൻ എന്നാൽ കരുണയുള്ളവൻ എന്നാണ്. തഹാൻ ടൊവിനോ എന്നതും നന്നായി തോന്നി. അത് ഒരു ഹിന്ദു, ക്രിസ്ത്യൻ അല്ലെങ്കിൽ മുസ്ലീം പേരാകാം; അത് ഒരു അറബി അല്ലെങ്കിൽ ഇന്ത്യൻ പേരാകാം. അതാണ് ഞങ്ങൾക്ക് ഈ പേര് ഇഷ്ടപ്പെടാൻ കാരണം. വീട്ടിൽ, ഞങ്ങൾ അവനെ ഹാൻ എന്ന് വിളിക്കുന്നു, അതായത് സൂര്യൻ. ഇസ എന്ന പേരും വ്യത്യസ്തമാണ്. ഇതിനർഥം പ്രസ്റ്റീജ് എന്നാണ്,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞതിങ്ങനെ.

തഹാനും ഭാര്യ ലിഡിയയും ഇപ്പോൾ ലിഡിയയുടെ വീട്ടിലാണെന്നും തന്റെ വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരമേ ഭാര്യയുടെ വീട്ടിലേക്കുളളൂവെന്നും ടൊവിനോ.

“ഞാനും ഇസയും ദിവസവും അവിടെ പോകും. അവന് ഒരു മാസം ആയതേ ഉള്ളൂ. എപ്പോഴും ഉറക്കമാണ്. ഇസ ജനിച്ച സമയത്ത്, ഞാൻ എന്ന് നിന്റെ മൊയ്തീൻ പൂർത്തിയാക്കിയതിന് ശേഷം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അതിനാൽ പ്രസവ സമയത്തും, അതു കഴിഞ്ഞ് അടുത്ത മൂന്ന് മാസവും ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ചെലവഴിക്കാൻ എനിക്ക് സാധിച്ചു. ഇക്കുറിയും അത് തന്നെ ആവർത്തിച്ചു. മോൻ ഉറക്കത്തിൽ ചിരിക്കുന്നതും നോക്കിയിരിക്കും ഇസ. കുട്ടികൾ എന്ത് സ്വപ്നമാണ് കാണുന്നത് എന്നൊക്കെ ചോദിക്കും അവൾ. തഹാനോട് എന്തൊക്കെയോ പറയാൻ ശ്രമിക്കും,” അഭിമുഖത്തിൽ ടൊവിനോ പറഞ്ഞു.

Read more: ഇങ്ങനെ സിമ്പിൾ ഡ്രസ്സ് ധരിക്കുന്നവരെ പെൺകുട്ടികൾക്ക് ഇഷ്ടമല്ലേ? ടൊവിനോ ചോദിക്കുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook