ടൊവിനോ തോമസ് മലയാളികളുടെ പ്രിയ താരമായത് സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും അദ്ദേഹത്തിന്റെ കഥാപാത്രത്തിലെ തിരഞ്ഞെടുപ്പുകളിലൂടെയുമാണ്. എന്നാൽ അഭിനയിക്കാൻ മാത്രമല്ല, വേണ്ടി വന്നാൽ പാട്ട് പാടാനും ടൊവിനോയ്ക്ക് അറിയാം. ‘എടക്കാട് ബറ്റാലിയൻ 06’ എന്ന ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ടൊവിനോ ഇപ്പോൾ കശ്മീരിലെ ലഡാക്കിലാണ്. ഇവിടെ ഒരു യാത്രയ്ക്കിടയിലാണ് ടൊവിനോയുടെ പാട്ട്. ‘സാഗർ’ എന്ന ചിത്രത്തിലെ ‘ചെഹ്‌രാ ഹേ യാ ചാന്ദ് ഖിലാ ഹേ’ എന്ന ഗാനമാണ് ടൊവിനോ പാടുന്നത്. ഇതിന്റെ വീഡിയോ നടി സംയുക്ത മേനോൻ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

Gypsy #edakkadbattalion06 #eb06

A post shared by Samyuktha Menon (@samyukthamenon_) on

പോസ്റ്റിന് താഴെ ‘എന്റെ പണി കളയുമോ’ എന്ന ചോദ്യവുമായി യുവഗായകൻ കെ.എസ്.ഹരിശങ്കറും എത്തിയിട്ടുണ്ട്. ഒടുവിൽ പോസ്റ്റ് ചെയ്യാൻ സമ്മതിച്ചു അല്ലേ എന്നാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ ചോദിച്ചിരിക്കുന്നത്. പ്രിയതാരത്തിന്റെ പാട്ടിന് സ്നേഹം അറിയിച്ച് നിരവധി ആരാധകരാണ് പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

Morning Picture Courtesy @appu.aapzz #eb06 #ladakh

A post shared by Samyuktha Menon (@samyukthamenon_) on

നവാഗതനായ സ്വപ്നേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി.ബാലചന്ദ്രനാണ് തിരക്കഥ എഴുതിയത്. ഇതേ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് ടൊവിനോയ്ക്ക് പൊള്ളലേറ്റത്. ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങൾ താരങ്ങൾ ആരാധകരുമായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. മഞ്ഞുമലകളിൽ പരസ്പരം മഞ്ഞുവാരി എറിയുന്ന ടൊവിനോയുടെയും സംയുക്തയുടേയും ചിത്രങ്ങളും ആരാധകരിൽ ഏറെ ചിരിയുണർത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook