കോവിഡ് മൂലം സിനിമ ചിത്രീകരമൊക്കെ നിർത്തി വച്ച് വീട്ടിലിരിക്കുമ്പോഴും, വർക്കൌട്ട് ചെയ്യുന്ന കാര്യത്തിൽ നടൻ ടൊവിനോ തോമസ് യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. തന്റെ ജിമ്മിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ടൊവിനോ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Read More: കുഞ്ഞു വാവയുടെ പേര് പരിചയപ്പെടുത്തി ടൊവീനോ; കണ്ണെടുക്കാതെ നോക്കി ഇസ

ഇക്കുറി ജിമ്മിൽ നിന്നുള്ള പുതിയൊരു വീഡിയോ ആണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ‘തലകുത്തി നിൽക്കാൻ പറ്റുവോ സക്കീർ ഭായിയ്ക്ക്? ബട്ട് ഐ ക്യാൻ’ എന്ന ക്യാപ്ഷനോട് തലകുത്തി നിൽക്കുന്ന ഒരു വീഡിയോ. പോസ്റ്റിന് രസകരമായ കമന്റുകളാണ് വരുന്നത്. “രാമനാഥന് ഇതും വശമുണ്ടോ?” എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. ആ കമന്റ് എന്തായാലും ടൊവിനോയെ ചിരിപ്പിച്ചു.

ദിവസങ്ങൾക്കു മുൻപാണ് ടൊവിനോയുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. പിന്നീട് മകന്റെ പേര് എന്താണെന്ന് ടൊവിനോ തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ‘തഹാൻ ടോവിനോ’ എന്നാണ് മകന്റെ പേര്. ഹാൻ എന്ന് അവനെ വിളിക്കുമെന്നും ടൊവിനോ പറഞ്ഞിരുന്നു.

“ഞങ്ങളുടെ മകനിൽ നിന്ന് കണ്ണെടുക്കാൻ കഴിയില്ല! ഞങ്ങൾ അവന് ‘തഹാൻ ടോവിനോ’ എന്ന് പേരിട്ടു എന്നിട്ട് അവനെ ‘ഹാൻ’ എന്ന് വിളിക്കാം. എല്ലാ സ്നേഹത്തിനും ആശംസകൾക്കും നന്ദി. ഒരുപാട് സ്നേഹം!”- ടൊവിനോയുടെ വാക്കുകൾ.

താനൊരു ആൺകുഞ്ഞിന്റെ അച്ഛനായ വിവരവും സോഷ്യൽ മീഡിയയിലൂടെയായിരുന്നു ടൊവിനോ അറിയിച്ചത്. ടൊവിനോയുടേയും ലിഡിയയുടേയും ആദ്യത്തെ കൺമണി ഇസയാണ്. ഇസമോളുമൊന്നിച്ചുള്ള​ ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം ടൊവിനോ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook