scorecardresearch
Latest News

അടികൾ പലവിധം, ഇത് കിട്ടിയതിന്റെ തിരിച്ചടി; വീഡിയോയുമായി ടൊവിനോ

‘ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ലല്ലോ’ എന്ന ലുക്മാന്റെ കമന്റിന് ‘ബാക്കി 12ന് തീയറ്ററിൽ’ എന്നാണ് ടൊവിനോ മറുപടി നൽകിയത്

അടികൾ പലവിധം, ഇത് കിട്ടിയതിന്റെ തിരിച്ചടി; വീഡിയോയുമായി ടൊവിനോ

ടൊവിനോ തോമസും കല്ല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’ ആഗസ്റ്റ് 12ന് പ്രദര്‍ശനത്തിന് എത്തുയാണ്. വാശി, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റിലീസിനൊരുങ്ങുന്ന ടൊവിനോ ചിത്രമാണ് ‘തല്ലുമാല’. കളര്‍ഫുളായ പോസ്റ്ററിലൂടെയും പാട്ടിലൂടെയും ചിത്രം ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. തല്ലുമാലയുടെ അണിയറ വിശേഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

തല്ലുമാലയുടെ ഷൂട്ടിങ്ങിനിടെ പകർത്തിയ ചില വീഡിയോകൾ ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘അടികള്‍ പലവിധം, ഇത് കിട്ടിയേന്റെ തിരിച്ചടി’ എന്ന കാപ്ഷനോടെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ടൊവിനോടോപ്പം നടന്‍ ലുക്ക്മാനെയും കാണാം.

രണ്ടു ദിവസം മുന്‍പ് ടൊവിനോയെ അടിക്കുന്ന ലുക്ക്മാന്റെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ‘അടി കൊണ്ടോന്റെ ചിരി കണ്ടോളീ’ എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ്. ലുക്ക്മാന്‍ വീഡിയോയ്ക്ക് താഴെ ‘ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ലല്ലോ’ എന്ന് നല്‍കിയ കമന്റിന് ‘ബാക്കി 12ന് തീയറ്ററിൽ’ എന്നാണ് ടോവിനോ മറുപടി നല്‍കിയത്.

‘അനുരാഗ കരിക്കിന്‍ വെളളം’, ‘ ഉണ്ട’, ‘ ലവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

Read more: Dear Friend, Vaashi OTT Release: ടോവിനോയുടെ ഡിയർ ഫ്രണ്ടും വാശിയും ഒടിടിയിൽ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas shares thallumaala location video