സാഹസികതയോട് ഏറെ താൽപ്പര്യമുള്ള താരമാണ് യുവതാരം ടൊവിനോ തോമസ്. ‘മിന്നൽ മുരളി’ പോലുള്ള ചിത്രങ്ങളുടെ സംഘടന സീനുകളിലും മറ്റും ഡ്യൂപ്പില്ലാതെ അഭിനയിച്ച ടൊവിനോയുടെ വീഡിയോകൾ മുൻപ് വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ചെങ്കുത്തായ പാറക്കെട്ടിലേക്ക് സാഹസികമായി വലിഞ്ഞുകയറുന്ന ടൊവിനോയുടെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ആയിരുന്നു ടൊവിനോയുടെ ഈ സാഹസം.
യാരിതു…തലയ്വാ.. നീങ്കളോ,’മലയാളസിനിമയുടെ സൂപ്പർ മാൻ’ എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകൾ.
ടൊവിനോ നായകനാവുന്ന പുതിയ ചിത്രം ‘വഴക്കി’ന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് ഇന്ന്. കനി കുസൃതി, സുദേവ് നായർ, ദേവകി രാജേന്ദ്രൻ, അസീസ് നെടുമങ്ങാട്, ബൈജു നെറ്റോ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സനൽ കുമാർ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം നിർമ്മിച്ചിരിക്കുന്നതും ടൊവിനോ തന്നെ.