ലോക്ക്ഡൗൺ ഇരുട്ടിൽ വെളിച്ചമായ് വന്നവൻ; തഹാന്റെ പിറന്നാൾ ആഘോഷിച്ച് ടോവിനോ, ചിത്രങ്ങൾ

“എനിക്ക് ഒരു അനുഗ്രഹമാണ്. ഈ ഒരു വർഷം നിന്നോടൊപ്പം ധാരാളം സമയം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞു,” ടൊവിനോ കുറിച്ചു

Tovino Thomas, Tovino thomas family, Tovino Thomas daughter, Tovino Thomas wife, Tovino Thomas son, Tovino Thomas son Birthday, Thahan Birthday, ടൊവിനോ തോമസ്, Indian express malayalam, IE malayalam

മലയാളികളുടെ പ്രിയപ്പെട്ട നടൻ ടൊവിനോ തോമസിന്റെ മകൻ തഹാന്റെ ഒന്നാം പിറന്നാളാണ് ഇന്ന്.കഴിഞ്ഞ വർഷം ജൂൺ ആറിന് ആയിരുന്നു ടൊവിനോക്കും ലിഡിയക്കും ആൺ കുഞ്ഞ് പിറന്നത്. മകന്റെ പിറന്നാൾ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ.

ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം മകനൊപ്പമുള്ള ഒരു വർഷത്തെക്കുറിച്ചുള്ള കുറിപ്പും ടൊവീനോ പങ്കുവച്ചിരിക്കുന്നു.

“കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് നീ വന്നു, അന്ന് ഞങ്ങളുടെ ഒരു വെള്ളി രേഖ ആയി ആയി. ഒരു വർഷത്തിനുശേഷം നമ്മൾ വീണ്ടും ലോക്ക്ഡൗണിലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു വിധത്തിലുള്ള ഒരു അനുഗ്രഹമാണ്. ഈ ഒരു വർഷം നിന്നോടൊപ്പം ധാരാളം സമയം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞു. സമയത്തേക്കാൾ വിലയേറിയത് മറ്റെന്താണ്! ജന്മദിനാസംസകൾ,” ടൊവീനോ കുറിച്ചു.

മകൻ തഹാനോടൊപ്പം ചിലവഴിച്ച ചില മനോഹരമായ നിമിഷണങ്ങളും ടൊവീനോ പങ്കുവച്ചിരുന്നു. ചിത്രങ്ങളിൽ. ‘എന്റെ കുഞ്ഞു മകന് ഇന്ന് ഒരു വയസ്സു തികയുന്നു ‘ എന്ന കുറിപ്പോടെയാണ് ടൊവിനോ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മകനോടൊപ്പം സൈക്കിൾ ചവിട്ടുന്നതും, വീടിന്റെ മുറ്റത് കിടക്കുന്നതും മറ്റുമാണ് ചിത്രങ്ങളിൽ. ടൊവിനോ ആരാധകർ എല്ലാം ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് കുഞ്ഞിന് ആശംസകളുമായി എത്തുന്നത്.

കുഞ്ഞ് ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോഴായിരുന്നു കുഞ്ഞിന്റെ പേര് തഹാൻ എന്നാണെന്ന് ടൊവിനോ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. കുഞ്ഞിന് തഹാൻ എന്ന് പേരിടാനുള്ള കാരണം ടൊവിനോ പിന്നീട് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

“പേര് വ്യത്യസ്തമാകണമെന്നും അതിന് ഒരു അർഥമുണ്ടാകണമെന്നും ഞാൻ ആഗ്രഹിച്ചു. തഹാൻ എന്നാൽ കരുണയുള്ളവൻ എന്നാണ്. തഹാൻ ടൊവിനോ എന്നതും നന്നായി തോന്നി. അത് ഒരു ഹിന്ദു, ക്രിസ്ത്യൻ അല്ലെങ്കിൽ മുസ്ലീം പേരാകാം; അത് ഒരു അറബി അല്ലെങ്കിൽ ഇന്ത്യൻ പേരാകാം. അതാണ് ഞങ്ങൾക്ക് ഈ പേര് ഇഷ്ടപ്പെടാൻ കാരണം. വീട്ടിൽ, ഞങ്ങൾ അവനെ ഹാൻ എന്ന് വിളിക്കുന്നു, അതായത് സൂര്യൻ. ഇസ എന്ന പേരും വ്യത്യസ്തമാണ്. ഇതിനർഥം പ്രസ്റ്റീജ് എന്നാണ്” ടൊവിനോ കുഞ്ഞിന്റെ പേരിനെ കുറിച്ചു പറഞ്ഞത്.

തഹാൻ പുറമെ ഒരു മകളും ടൊവിനോക്ക് ഉണ്ട്. ഇസ എന്നാണ് മകളുടെ പേര്. ടൊവിനോയും ഭാര്യ ലിഡിയയും ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. ടൊവിനോ സിനിമയിൽ സജീവമായി തുടങ്ങിയതിനു ശേഷമായിരുന്നു ഇവരുടെ വിവാഹം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas shares pictures with son tahan on his first birthday

Next Story
നിങ്ങളെപ്പോലെ നിങ്ങൾ മാത്രം, ലവ് യു; വാപ്പാക്ക് പിറന്നാൾ ആശംസിച്ച് നസ്രിയNazriya Nazim, Nazriya Fahadh, നസ്രിയ ഫഹദ്, nazriya instagram, നസ്രിയ ഇൻസ്റ്റഗ്രാം, nazriya photos, nazriya videos, Nazriya Nazim new film, Nazriya Nazim telugu movie, Nazriya Nazim Ante Sundariniki movie, Ante Sundariniki nani, Nazriya Nani movie, നസ്രിയ നസീം, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com