തന്റെ ജീവിതത്തിലെ ഒരു സന്തോഷ നിമിഷം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ ടൊവിനോ തോമസ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ നേരിട്ട് കാണാൻ പറ്റിയതിന്റെ സന്തോഷമാണ് ടൊവിനോ പങ്കുവച്ചിട്ടുള്ളത്. യുവരാജ് സിങ്ങിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ടൊവീനോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
എല്ലാ കാലത്തും യുവരാജ് സിങ്ങിന്റെ ആരാധകനായ തനിക്ക് അദ്ദേഹത്തെ കാണാനും അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ടൊവിനോ ചിത്രത്തിനൊപ്പം കുറിച്ചും. തന്റെ ജീവിതത്തിലെ ഒരു അവിസ്മരണീയമായ ദിവസമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
“എപ്പോഴും താങ്കളുടെ കടുത്ത ആരാധകനായിരുന്നു യുവരാജ്! താങ്കളെ കണ്ടുമുട്ടിയതിലും നിങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചതിലും അതിയായ സന്തോഷം. ഡർബനിലെ നിങ്ങളുടെ ആറ് സിക്‌സറുകൾ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓർമയായി തുടരും,” ടൊവിനോ കുറിച്ചു.
സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന കുറുപ്പ് ആണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. ദുൽഖർ സൽമാൻ ചിത്രത്തിൽ ഒരു അതിഥി വേഷമാണ് ടോനവിനോ അഭിനയിച്ചത്. കാണക്കാണെ ആണ് ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ടോവിനോയുടെ മിന്നൽ മുരളി ഡിസംബറിൽ പുറത്തിറങ്ങും. ഗോധയ്ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോയും ഒരുമിക്കുന്ന ചിത്രമാണ് മിന്നൽ മുരളി.
Also Read: ‘ലൈറ്റായിട്ട് വിഷം ചേർത്തൊരു കേക്ക് എടുക്കട്ടെ’; ടൊവിനോയോട് അഹാന