ഈ വർഷം ജൂണിലാണ് നടൻ ടൊവിനോ തോമസിന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥിയായി തഹാൻ കടന്നുവന്നത്. ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞാണ് തഹാൻ. കോവിഡ് വ്യാപനം മൂലം എല്ലാവരും വീടുകളിൽ ഇരിക്കുമ്പോൾ മക്കൾക്കൊപ്പം സമയം പങ്കിടാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ടൊവിനോ. തഹാനെ കൈയിലേന്തിയുള്ള ഒരു ചിത്രമാണ് ടൊവിനോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്.
അടുത്തിടെ തഹാന്റെ മാമോദീസ ചിത്രങ്ങളും ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Read More: എന്തു കൊണ്ട് മകന് തഹാൻ എന്ന് പേരിട്ടു; ടൊവിനോ പറയുന്നു
View this post on Instagram
മലയാള സിനിമയിലെ വ്യത്യസ്തമായ പേരുള്ള നടൻ കൂടിയാണ് ഇദ്ദേഹം. മക്കളുടെ പേരും അൽപ്പം വ്യത്യസ്തം തന്നെ. മൂത്തമകളുടെ പേര് ഇസ എന്നാണ്. കീർത്തി, അഭിമാനം എന്നൊക്കെയാണ് ഇതിന്റെ അർഥം. ഇളയമകന് തഹാൻ എന്ന് പേര് നൽകിയതിന്റെ കാരണം അടുത്തിയെ ടൊവിനോ വെളിപ്പെടുത്തിയിരുന്നു.
“പേര് വ്യത്യസ്തമാകണമെന്നും അതിന് ഒരു അർഥമുണ്ടാകണമെന്നും ഞാൻ ആഗ്രഹിച്ചു. തഹാൻ എന്നാൽ കരുണയുള്ളവൻ എന്നാണ്. തഹാൻ ടൊവിനോ എന്നതും നന്നായി തോന്നി. അത് ഒരു ഹിന്ദു, ക്രിസ്ത്യൻ അല്ലെങ്കിൽ മുസ്ലീം പേരാകാം; അത് ഒരു അറബി അല്ലെങ്കിൽ ഇന്ത്യൻ പേരാകാം. അതാണ് ഞങ്ങൾക്ക് ഈ പേര് ഇഷ്ടപ്പെടാൻ കാരണം. വീട്ടിൽ, ഞങ്ങൾ അവനെ ഹാൻ എന്ന് വിളിക്കുന്നു, അതായത് സൂര്യൻ. ഇസ എന്ന പേരും വ്യത്യസ്തമാണ്. ഇതിനർഥം പ്രസ്റ്റീജ് എന്നാണ്,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ടൊവിനോ പറഞ്ഞത്.
Read More: കേക്ക് മുറിക്ക് മോനേ എന്ന് ടൊവിനോ; വാശിപിടിച്ച് കുഞ്ഞ് തഹാൻ