ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ചിയോത്തികാവ് എന്ന പ്രദേശത്തെ കള്ളന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുമ്പോൾ തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ടൊവിനോ.
മീശ പിരിച്ചു കൊണ്ടുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ‘മൈമൊസ്റ്റാച്ച്‌വർക്കൗട്ട്’ എന്നാണ് പോസ്റ്റിനു താഴെ ടൊവിനോ കുറിച്ചിരിക്കുന്ന ഹാഷ്‌ടാഗ്. ടൊവിനോ ചിത്രം ഷെയർ ചെയ്‌തതിനു പിന്നാലെ സിനിമയുടെ സംവിധായകൻ ജിതിൻ ലാലും ഇത്തരത്തിൽ മീശ പിരിച്ചുള്ള ഫൊട്ടൊ പങ്കുവച്ചു. ‘കൊള്ളാം ഞാൻ നിരുത്സാഹപ്പൊടുത്തുന്നില്ല’ എന്നാണ് ടൊവിനോയുടെ കമന്റ്.
താരത്തിന്റെ പുതിയ ലുക്ക് ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രം ‘കുഞ്ഞികേളു’ എന്ന പേരാണ് പോസ്റ്റിനു താഴെ നിറയുന്നത്. ദുൽഖർ ചിത്രം കിങ്ങ് ഓഫ് കൊത്തയിൽ ഗസ്റ്റ് റോളിൽ എത്തുന്നുണ്ടോ എന്ന ചോദ്യവും കമന്റ് ബോക്‌സിൽ ഉയർന്നു കേൾക്കുന്നുണ്ട്.
ജിതിൻ ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ചിത്രത്തിൽ മൂന്നു കഥാപാത്രങ്ങളായാണ് ടൊവിനോ വേഷമിടുന്നത്. സുജിത്ത് നമ്പ്യാർ തിരകഥ എഴുതുന്ന ചിത്രത്തിന്റെ നിർമാണം ഡോക്ടർ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.