Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

വെശന്നിട്ടാ മൊതലാളി; ടൊവിനോയുടെ ക്യാമറയിൽ കുടുങ്ങി ബേസിൽ

ടൊവിനോ തന്നെ ശ്രദ്ധിക്കുന്നു എന്നറിയുമ്പോൾ ബേസിലിന്റെ മുഖത്ത് വിരിയുന്ന ചമ്മലും ചിരിയുമാണ് വീഡിയോയുടെ ഹൈലൈറ്റ്

Tovino Thomas, Basil Joseph, ടൊവിനോ തോമസ്, ബേസിൽ ജോസഫ്, Minnal Murali, മിന്നൽ മുരളി, Tovino thomas basil film, Tovino thomas latest films, Tovino thomas latest photos, ടൊവിനോ തോമസ് ചിത്രങ്ങൾ, Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

‘മിന്നൽ മുരളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് നടൻ ടൊവിനോ തോമസും സംവിധായകനായ ബേസിൽ ജോസഫും. ലൊക്കേഷനിൽ നിന്നുള്ള രസകരമായൊരു വീഡിയോ പങ്കുവയ്ക്കുകയാണ് ബേസിൽ ഇപ്പോൾ.

ഷൂട്ടിങ്ങിനിടെ ആരും കാണാതെ പഴം കഴിക്കുന്ന ബേസിലിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ടൊവിനോയുടെ ക്യാമറ തന്റെ ആക്ഷൻ ഒപ്പിയെടുക്കുന്നു എന്നറിയുമ്പോൾ ബേസിലിന്റെ മുഖത്തെ ചമ്മലും ചിരിയുമാണ് വീഡിയോയുടെ ഹൈലൈറ്റ്.

‘ഗോദ’ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും കൈകോർക്കുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. ടൊവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ‘ബാംഗ്ലൂർ ഡേയ്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘പടയോട്ടം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ‘മിന്നൽ മുരളി’യുടെ നിർമാണജോലികൾ അവസാനഘട്ടത്തിലാണ് ഇപ്പോൾ.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന്റെ ക്യാമറ സമീർ താഹിറും സംഗീത സംവിധാനം ഷാൻ റഹ്മാനും നിർവഹിക്കുന്നു. ജസ്റ്റിൻ മാത്യു, അരുൺ അരവിന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ‘ബാറ്റ്മാൻ’, ‘ബാഹുബലി’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.

‘ജിഗർത്തണ്ട’, ‘ജോക്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas shares minnal murali location video basil joseph

Next Story
ചേട്ടത്തിയമ്മ അല്ല, അമ്മ തന്നെ; ‘മന്നി’യുടെ അനുഗ്രഹം വാങ്ങി കമൽഹാസൻKamal Haasan, Komalam haasan, Manni, Suhasini Maniratnam, സുഹാസിനി മണിരത്നം, കമൽ ഹാസൻ, Suhasini Maniratnam viral speech, സുഹാസിനി മണിരത്നം വൈറൽ പ്രസംഗം, Suhasini Kamal haasan's niece, putham pudhu kaalai, putham pudhu kaalai amazon prime, putham pudhu kaalai release, coffee anyone, Suhasini family, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express