ക്യാമറയിൽ മുഖം പതിപ്പിക്കാനുള്ള അന്നത്തെ എന്റെയൊരു തത്രപ്പാട്; പഴയകാല ചിത്രം പങ്കുവച്ച് ടൊവിനോ

എട്ടുവർഷങ്ങൾക്കു മുൻപ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്നുനിന്ന ഓർമകൾ പങ്കുവയ്ക്കുകയാണ് ടൊവിനോ

Tovino thomas,Tovino thomas age, Tovino thomas films, Tovino thomas kilometers and kilometers, kilometers and kilometers movie, kilometers and kilometers movie teaser, Indian express malayalam, IE malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, ടൊവിനോ തോമസ്, Tovino thomas photos

വലിയ സിനിമാപാരമ്പര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം ഉണ്ടാക്കിയെടുത്ത താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് നായകപദവിയോളം എത്താനും ടൊവിനോയ്ക്ക് സാധിച്ചു. എട്ടുവർഷങ്ങൾക്കു മുൻപ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്നുനിന്ന ഒരു നിമിഷം ഓർത്തെടുക്കുകയാണ് മലയാളികളുടെ ഈ പ്രിയനടൻ.

“സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം,” എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ തന്റെ ആദ്യസിനിമയിലെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പ്രഭുവിന്‍റെ മക്കൾ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. എഞ്ചിനീയറായിരുന്ന ടൊവിനോ ജോലി ഉപേക്ഷിച്ചാണ് തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്.

ടൊവിനോയ്ക്ക് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം ‘എന്ന് നിന്‍റെ മൊയ്തീൻ’ ആയിരുന്നു. പിന്നീട് ‘ഗപ്പി’, ‘ഒരു മെക്സിക്കൻ അപാരത’, ‘ഗോദ’, ‘തരംഗം’, ‘മായാനദി’, ‘ആമി’, ‘അഭിയും ഞാനും’, ‘മറഡോണ’, ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘എന്റെ ഉമ്മാന്റെ പേര്’, ‘ലൂസിഫർ’, ‘ഉയരെ’, ‘വൈറസ്’, ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’, ‘ലൂക്ക’, ‘കൽക്കി’, ‘എടക്കാട് ബറ്റാലിയൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ടൊവിനോയ്ക്ക് ആയി. ‘മാരി 2’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാൻ ടൊവിനോയ്ക്ക് കഴിഞ്ഞു.

Read more: നിങ്ങൾ മഴ നനയുമ്പോൾ എനിക്കെന്തിന് കുട? സോഷ്യൽ മീഡിയയിൽ കൈയ്യടി നേടി ടൊവിനോ

ജിയോ ബേബി സംവിധാനം ചെയ്യുന്ന റോഡ് മൂവിയായ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’, സൈക്കോ ത്രില്ലർ ചിത്രം ‘ഫോറൻസിക്’ എന്നിവയാണ് ഇനി തിയേറ്ററുകളിൽ എത്താനുള്ള ടൊവിനോ ചിത്രങ്ങൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas shares memories of his debut film prabhuvinte makkal

Next Story
കലിപ്പൻ സല്ലു; ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി, വീഡിയോSalman Khan
The moderation of comments is automated and not cleared manually by malayalam.indianexpress.com