സോഷ്യൽ മീഡിയയിൽ രസകരമായ വീഡിയോ പങ്കുവച്ച് ആരാധക ശ്രദ്ധ നേടുന്ന താരമാണ് ടൊവിനോ തോമസ്. സഹതാരങ്ങളായ സുഹൃത്തുക്കളെ പ്രാങ്ക് ചെയ്യുന്ന വീഡിയോകളാണ് താരം കൂടുതലായും ഷെയർ ചെയ്യാറുള്ളത്. സംവിധായകനും നടനുമായ ബോസിൽ ജോസഫിന്റെ രസകരമായ വീഡിയോകൾ ടൊവിനോ പങ്കുവച്ചത് ഏറെ വൈറലായിരുന്നു.
തന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ച് സഹപ്രവർത്തകർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.’അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുനന്ത്. ‘കണ്ടം കളി അഥവാ കള്ളക്കള്ളി’ എന്നാണ് വീഡിയോയ്ക്ക് താഴെ ടൊവിനോ കുറിച്ച അടികുറിപ്പ്. താരം ക്രിക്കറ്റ് കളിക്കുന്നത് കാണാൻ വന്നു നിൽക്കുന്ന നാട്ടുകാരെയും വീഡിയോയിൽ കാണാം.
ഗ്രൗണ്ടിൽ ആവേശം കൊള്ളുകയാണ് താരം. ടൊവിനോ ഉൾപ്പെടുന്ന ടീമാണ് കളിയിൽ ജയിച്ചത്. വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഇതിനു മുൻപുള്ള മത്സരത്തിൽ താരം റൺസെടുക്കാതെ ഔട്ടായ കാര്യം ഓർമിപ്പിക്കുന്നുണ്ട് സഹപ്രവർത്തകൻ. സിസിഎൽ ന് പോകാതിരുന്നത് എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്.
ഡാർവിൻ കുര്യാകോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും.’ ജാഫർ ഇടുക്കി, സിദ്ദിഖ്, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.