മലയാളികളുടെ പ്രിയനടനാണ് ടൊവിനോ തോമസ്. ടൊവിനോയെ പോലെ തന്നെ മകൾ ഇസയും മകൻ തഹാനുമെല്ലാം താരത്തിന്റെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. ഒഴിവുസമയങ്ങളിൽ കുടുംബത്തിനൊപ്പം ചെലവഴിക്കാനിഷ്ടപ്പെടുന്ന താരം മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ടൊവിനോ ഷെയർ ചെയ്ത പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്.
കുഞ്ഞനിയനെ ചേർത്തുപിടിച്ചു കൊണ്ട് കടൽക്കരയിൽ ഇരിക്കുന്ന ഇസയെ ആണ് ചിത്രത്തിൽ കാണാനാവുക. “അവർ മാജിക് കാണുന്നു, കാരണം അവർ അത് അന്വേഷിക്കുന്നു,” എന്ന കുറിപ്പോടെയാണ് ടൊവിനോ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
മകൾ ഇസ വന്നതോടെയാണ് തന്റെ ലോകം മാറിയെന്നും അഞ്ചു വർഷങ്ങൾക്കിപ്പുറവും അച്ഛനെന്ന വേഷം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നുമാണ് അടുത്തിടെ മകളുടെ ജന്മദിനത്തിൽ ടൊവിനോ കുറിച്ചത്. ലോക്ക്ഡൗൺകാലത്താണ് ഇസയുടെ അനിയനായി തന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയ വിശേഷം ടൊവിനോ ആരാധകരെ അറിയിച്ചത്. തഹാൻ ടോവിനോ എന്നാണ് മകന് ടൊവിനോ പേരു നൽകിയിരിക്കുന്നത്.