ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവിനോ തോമസ്. തന്റെ ആറാം വിവാഹവാർഷികാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ടൊവിനോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. കേക്ക് മുറിച്ച് ഭാര്യ ലിഡിയയ്ക്ക് മധുരം നൽകുന്ന ടൊവിനോയെ ആണ് ചിത്രങ്ങളിൽ കാണാൻ കഴിയുക. ടൊവിനോയുടെ പിതാവടക്കമുള്ള കുടുംബാംഗങ്ങളും ചിത്രത്തിലുണ്ട്.
View this post on Instagram
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ടൊവിനോ, ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ബ്രേക്ക് എടുത്ത് ഇരിങ്ങാലക്കുടയിലെ വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ.
Read more: ‘സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി’; ടൊവിനോ ആശുപത്രി വിട്ടു
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ ജീവിതസഖിയാക്കുന്നത്. പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് ടൊവിനോ തന്നെ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്.


രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. ഇസയും തഹാനും. കഴിഞ്ഞ ജൂണിൽ, ലോക്ക്ഡൗണിനിടെയാണ് തഹാൻ ജനിച്ചത്. മകന്റെ മാമോദീസ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അടുത്തിടെ താരം പങ്കുവച്ചിരുന്നു.
Read more: നിറയെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥയാണ് ഞങ്ങളുടെ ബന്ധം: ടൊവിനോയെ കുറിച്ച് പൃഥ്വി