scorecardresearch

ഫിൻലാൻഡിൽ നിന്നൊരു സൂപ്പർ കുടുംബം; ചിത്രവുമായി ടൊവിനോ

കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ടൊവിനോ തോമസ്

Tovino Thomas, Tovino latest, Tovino recent
ടൊവിനോ തോമസും കുടുംബവും

കുടുംബത്തിനൊപ്പം ഫിൻലാൻഡിലേക്ക് ട്രിപ്പ് പോയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്. താരത്തിന്റെ ഭാര്യയും മക്കളും മാത്രമല്ല അച്ഛനമ്മമാരും സഹോദരനും സഹോദരിയും അവരുടെ കുടുംബവുമൊക്കെ ഫിൻലാൻഡ് യാത്രയിലൊപ്പമുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ടൊവിനോ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഒരു കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ്. “ഒരുമിച്ചുള്ളപ്പോൾ എല്ലാം മികച്ചതായിരിക്കും” എന്നാണ് കുടുംബചിത്രത്തിനു താഴെ ടൊവിനോ കുറിച്ചത്. അനവധി ആരാധകരും ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരമാണ് ടൊവിനോ തോമസ്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള രസകരമായ ചിത്രങ്ങളും വീഡിയോയുമൊക്കെ ടൊവിനോ പങ്കുവയ്ക്കാറുണ്ട്. ഭാര്യ ലിഡിയയ്ക്കും മക്കൾക്കുമൊപ്പം പോയ ആഫ്രിക്കൻ ട്രിപ്പിന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

അപ്പന്റെയും അമ്മയുടെയും നാൽപ്പത്താം വിവാഹ വാർഷികത്തിന് ആശംസകളറിയിച്ച് ടൊവിനോ പങ്കുവച്ച ചിത്രവും വൈറലായിരുന്നു. “40 വർഷങ്ങൾക്കു മുൻപ് അപ്പനും അമ്മയും തുടങ്ങിയ പ്രസ്ഥാനം ഇന്ന് പടർന്നു പന്തലിച്ചു” എന്നാണ് ചിത്രത്തിനു നൽകിയ അടികുറിപ്പ്. ചിത്രത്തിൽ ടൊവിനോയുടെ ചേച്ചിയുടെയും ചേട്ടന്റെയും കുടുംബത്തെയും കാണാം. “കൂടുമ്പോൾ ഇമ്പം ഉള്ളത്- കുടുംബം” എന്നും ടൊവിനോ അടികുറിപ്പിൽ കുറിച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പം ഫിൻലാൻഡ് യാത്രയിലാണെന്ന് ടൊവിനോ പോസ്റ്റിൽ പറഞ്ഞിരുന്നു. ഫിൻലാൻഡിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് കമന്റ് ബോക്സിൽ നിറഞ്ഞു. നടി അഹാന കൃഷ്ണ നോർത്തേൺ ലൈറ്റ്സ് കാണണമെന്ന് കമന്റിട്ടപ്പോൾ അതു തന്നെയാണ് പ്ലാൻ എന്നായിരുന്നു ടൊവിനോയുടെ മറുപടി.

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘നീലവെളിച്ചം’ ആണ് ടൊവിനോയുടെ അവസാനം റിലീസിനെത്തിയ ചിത്രം. റിമ കല്ലിങ്കൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘2018’ ആണ് ടൊവിനോയുടെ ഇനി റിലീസിനെത്തുന്ന ചിത്രം. മെയ് 5ന് ചിത്രം തിയേറ്ററുകളിലെത്തും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas shares family photo from finland