കഴിഞ്ഞ പ്രളയകാലത്ത് നാട് ദുരിതക്കയത്തിലായപ്പോൾ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതമനുഭവിക്കുന്നവർക്കായി വിട്ടുകൊടുത്താണ് നടൻ ടൊവിനോ തോമസ് ആദ്യം വാർത്തകളിൽ ഇടം നേടിയത്. ഇത്തവണയും ടൊവിനോ കൂടെയുണ്ട്.

“കഴിഞ്ഞതവണ പറഞ്ഞ പോലെ എന്റെ വീട് സേഫ് ആണ്, ഇങ്ങോട്ട് വരാം! ദുരുപയോഗം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു!,” ടൊവിനോ വിളിക്കുന്നു.

കഴിഞ്ഞ വർഷവും കാറ്റും മഴയും കാഴ്ച പോയ കടൽ പോലെ ഇളകിവന്നപ്പോൾ ദുരിതബാധിതര്‍ക്കു സഹായമെത്തിക്കാന്‍ നിരവധി സെലിബ്രിറ്റികള്‍ മുന്നോട്ടു വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിവരങ്ങള്‍ പങ്കുവച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയും ക്യാമ്പുകളിലേക്ക് ആവശ്യ സാധനങ്ങള്‍ സമാഹരിക്കുന്ന കളക്ഷന്‍ സെന്ററുകളില്‍ വൊളണ്ടിയര്‍മാരായുമെല്ലാം ഇവരുണ്ടായിരുന്നു.

Read More: നാടറിയുന്ന, നാട്ടുകാരെ അറിയുന്ന നായകന്‍: ടൊവിനോ തോമസിന് കൈയ്യടിച്ച് കേരളം

എന്നാല്‍ തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ക്യാമ്പില്‍ ആദ്യ ദിവസം മുതല്‍ നാട്ടുകാര്‍ക്കൊപ്പം അരിച്ചാക്ക് ചുമന്നും, ഗ്യാസ് സിലിണ്ടര്‍ ചുമന്നും സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ മലിന ജലത്തിലിറങ്ങിയും ഓടി നടന്നു ജോലികള്‍ ചെയ്തിരുന്ന ടൊവിനോ തോമസിനെ ആരും മറക്കില്ല. സിനിമകളിൽ മാത്രമല്ല, പലർക്കും ജീവിതത്തിലും ടൊവിനോ നായകനായത് അങ്ങനെയായിരുന്നു.

Tovino thomas

കണ്ടു നില്‍ക്കുന്നവരുടെയെല്ലാം ഹൃദയത്തില്‍ തൊട്ടു കൊണ്ടായിരുന്നു ഈ ചെറുപ്പക്കാരന്റെ പ്രവര്‍ത്തനങ്ങള്‍. ജനങ്ങള്‍ക്കൊപ്പം, പച്ചക്കറിയും അരിയും മറ്റുള്ള സാധനങ്ങളും ചുമന്ന് ക്യാമ്പിലേക്ക് എത്തിക്കാനും ക്യാമ്പില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാനും ടൊവിനോ മുന്നില്‍ തന്നെ ഉണ്ടായിരുന്നു.

‘സ്വന്തം നാട്ടില്‍ ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ട കാര്യം തന്നെയേ ഞാനും ചെയ്തിട്ടുള്ളൂ. ഇവിടെ പലരും സ്വന്തം ജീവന്‍ പണയംവച്ചും നഷ്ടപ്പെടുത്തിയുമൊക്കെയാണ് നാട്ടുകാരെ രക്ഷപ്പെടുത്തിയിട്ടുള്ളത്. അവര്‍ക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്കു വേണ്ട. ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരും, സര്‍ക്കാരും ചെയ്തത് വലിയ കാര്യങ്ങളാണ്. ചെറിയത് എന്ന് തോന്നിക്കുന്ന കാര്യങ്ങള്‍ പോലും ചെയ്യാനുള്ള വലിയ മനസാണ് കാണേണ്ടത്,’ അന്ന് ടൊവിനോ തോമസ് പറഞ്ഞ വാക്കുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook