Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

സോഷ്യൽ മീഡിയയ്ക്ക് പുറത്തും എനിക്കൊരു ജീവിതമുണ്ട്; വിമർശകന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ടൊവിനോ

ടൊവിനോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഭാര്യയുടെയും മകളുടെയും കൂടെയുള്ള ചിത്രത്തിനാണ് നെഗറ്റീവ് കമന്റ്

Tovino Thomas, Tovino Thomas photos, Tovino Thomas family photos, ടൊവിനോ തോമസ്, ടൊവിനോ തോമസ് ചിത്രങ്ങൾ, Indian express malayalam, IE Malayalam

താരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും ആരാധകർക്ക് ആഘോഷമാണ്. എന്നാൽ ആരാധകർക്ക് ഒപ്പം തന്നെ വിമർശകരെയും നേരിടേണ്ടി വരാറുണ്ട് പല സെലബ്രിറ്റികൾക്കും. വനിതാ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത ചിത്രവും അതിന് വന്ന ഒരു നെഗറ്റീവ് കമന്റും താരം കൊടുത്ത മറുപടിയുമൊക്കെയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മകളുടെയും ഭാര്യയുടെയും കൂടെയുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ വനിതാദിന ആശംസകൾ നേർന്നത്. “ഭാര്യയ്ക്കും മകൾക്കും മാത്രമേ ജീവിതത്തിൽ സ്ഥാനമുള്ളോ, അമ്മയ്ക്ക് ഇല്ലേ?,” എന്ന കമന്റുമായി വന്ന വിമർശകനാണ് ടൊവിനോ മറുപടി നൽകിയിരിക്കുന്നത്. “എന്റെ അമ്മ ഒരു സോഷ്യൽ മീഡിയയിലും ആക്റ്റീവ് അല്ല. ഞാനമ്മയെ നേരിട്ട് വിഷ് ചെയ്തു, അതാണ് രാവിലെ ഏറ്റവും ആദ്യം ചെയ്ത കാര്യം. നിങ്ങളുടെ അറിവിലേക്കായി പറയുകയാണ്, സോഷ്യൽ മീഡിയയ്ക്ക് പുറത്തും എനിക്കൊരു ജീവിതമുണ്ട്. നിങ്ങൾക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ്,” മറുപടി പറയുന്നു.

Tovino Thomas, Tovino Thomas photos, Tovino Thomas family photos, ടൊവിനോ തോമസ്, ടൊവിനോ തോമസ് ചിത്രങ്ങൾ, Indian express malayalam, IE Malayalam

Read more: നിങ്ങൾ മഴ നനയുമ്പോൾ എനിക്കെന്തിന് കുട? സോഷ്യൽ മീഡിയയിൽ കൈയ്യടി നേടി ടൊവിനോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas reply negative comment social media

Next Story
ഇത് താൻ തലൈവി സ്റ്റൈൽ! വനിതാദിനാഘോഷത്തിൽ തിളങ്ങി നയൻതാര; ചിത്രങ്ങൾNayanthara, നയൻതാര, Vignesh Shivan, വിഘ്നേഷ് ശിവൻ, Nayanthara saree photos, Nayanthara photos, indian express malayalam, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com