/indian-express-malayalam/media/media_files/2025/03/26/vM5Jfepu9hC5eBTfgAka.jpg)
ഫയൽ ഫൊട്ടോ
നടിയെ ആക്രമിച്ച കേസിൽ കോടതി വിധിയിൽ പ്രതികരണവുമായി നടൻ ടൊവിനോ തോമസ്. അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയാണ് വേണ്ടതെന്നും ടൊവിനോ പറഞ്ഞു. ഇരിങ്ങാലക്കുടയിൽ കുടുംബസമേതം വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ.
'നമ്മൾ കൃത്യം നേരിട്ടു കാണുകയോ, കേസ് ഫയൽ കാണുകയോ ചെയ്തിട്ടില്ല. കോടതി വിധിയെ വിശ്വസിക്കണം എന്നാണ് തോന്നുന്നത്. അതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ ഞാനും കാത്തിരിക്കുകയാണ്. ആര് തെറ്റു ചെയ്തിട്ടുണ്ടോ, അവർ തീർച്ചയായും ശിക്ഷിക്കപ്പെടും. ഒരു കാരണവശാലും രക്ഷപെടരുത്,' ടൊവിനോ തോമസ് പറഞ്ഞു.
Also Read: കണ്ണീരോർമ്മകളുമായി വീണ്ടും അവർ ചൂരൽമലയിൽ എത്തി; നൊമ്പരഭൂമിയിൽ വോട്ടുചെയ്ത് മടങ്ങി
ഇരിങ്ങാലക്കുടയിലെ നഗരസഭ 22 -ാം വാർഡിലായിരുന്നു താരം വോട്ടു രേഖപ്പെടുത്തിയത്. അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ച് എറണാകുളം സെഷൻസ് കോടതിയായിരുന്നു നടനെ വെറുതെ വിട്ടത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു നടൻ ദിലീപ്.
Also Read:രണ്ടാം ഘട്ടത്തിൽ കളി മാറി; പോളിങ് കുതിച്ചുയരുന്നു, നെഞ്ചിടപ്പോടെ മുന്നണികൾ
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷാ വിധിയിൽ ഡിസംബർ 12ന് വാദം നടക്കും.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിൻറെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
Read More: വോട്ട് രേഖപ്പെടുത്തി പ്രമുഖർ; പ്രതീക്ഷയോടെ മുന്നണികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us