ജന്മദിനത്തിൽ വമ്പൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. പുതിയ ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നതിന്റെ പ്രഖ്യാപനമാണ് താരം നടത്തിയത്. ടൊവിനോ തോമസ് പ്രോഡക്ഷൻസ് എന്ന പേരിൽ ആരംഭിക്കുന്ന നിർമാണക്കമ്പനിയുടെ ലോഗോ താരം സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.

Tovino Thomas Productions, ടൊവിനോ തോമസ് പ്രോഡക്ഷൻസ്, tovinos production house, ടൊവിനോയുടെ നിർമാണക്കമ്പനി, നിർമാണക്കമ്പനി പ്രഖ്യാപിച്ച് ടൊവിനോ, tovino birthday, ടൊവിനോ ജന്മദിനം, tovino, ടൊവിനോ തോമസ്tovino thomas movies, tovino thomas songs, tovino thomas family, tovino thomas photos, film news malayalam, malayalam film news, film news in malayalam, film news, malayalam, cinema news malayalam, malayalam cinema news, cinema news in malayalam, cinema news, സിനിമ വാർത്തകൾ, സിനിമ, സിനിമാ വാർത്തകൾ, ie malayalam

Read More: അസാധ്യ പ്രകടനവുമായി ജയസൂര്യ; ‘വെള്ളം’ റിവ്യൂ

പ്രസക്തമായതും മലയാള സിനിമാ വ്യവസായ രംഗത്തിന് മൂല്യം പകരുന്നതുമായ ചലച്ചിത്രങ്ങൾ നിർമിക്കുന്നതിനായുള്ള ഒരു എളിയ സംരംഭമാണ് പുതിയ നിർമാണക്കമ്പനിയെന്ന് ടൊവിനോ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

Read More: ഇതൊരു ഓർമ്മപ്പെടുത്തലാണോ? ഭാര്യയുടെ ക്രിസ്മസ് സമ്മാനം പങ്കുവച്ച് ടൊവിനോ?

 

View this post on Instagram

 

A post shared by Tovino Thomas (@tovinothomas)

“ആശംസകൾക്ക് എല്ലാവർക്കും നന്ദി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ എന്റെ ജന്മദിനത്തിൽ ഇത്രയധികം സ്നേഹം ലഭിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. അതിനാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഞാൻ ചെയ്യാൻ ആഗ്രഹിക്കാത്ത മറ്റെന്തെങ്കിലും ഒരു കാര്യം പങ്കിടാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. പ്രിയപ്പെട്ടവരേ, ടോവിനോ തോമസ് പ്രൊഡക്ഷൻസ് ഞാൻ നിങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കുകയാണ്. പ്രസക്തമായതും നമ്മുടെ സിനിമാ വ്യവസായത്തിന് കൂടുതൽ മൂല്യം നൽകുന്നതുമായ കൂടുതൽ സിനിമകളുടെ ഭാഗമാകാനുള്ള ഒരു എളിയ ശ്രമമാണിത്. ഈ വലിയ അവസരവും ഉത്തരവാദിത്തവും മൂല്യവത്താവുമെന്നും നിങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമകൾ സൃഷ്ടിക്കാനാവുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. സ്നേഹവും പിന്തുണയും തുടരുക… അതാണ് എനിക്ക് ഏറ്റവും വലിയ ഊർജമാവുന്നത്..,” ടൊവിനോ കുറിച്ചു.

Read More: പുതിയ മിനി കൂപര്‍ സ്വന്തമാക്കി ടോവിനോ; ചിത്രങ്ങള്‍

ടോവിനോയുടെ വരാനിരിക്കുന്ന ചിത്രമായ ‘കള’യുടെ ടീസറും താരത്തിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്.

‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ,’ ‘ഇബ്ലീസ്’  എന്നീ ചിത്രങ്ങളുടെ സംവിധായകൻ രോഹിത് വിഎസ് ആണ് ‘കള’ സംവിധാനം ചെയ്തത്. ലാൽ, ദിവ്യ പിള്ള, സുമേഷ് മൂർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ബാസിഗാർ എന്ന നായയും  ചിത്രത്തിൽ അഭിനയിക്കുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ‘കള’യിൽ ടൊവിനോ സ്ക്രീനിലെത്തുന്നത്.

2021 ൽ ടോവിനോയുടെ ആദ്യ ചലച്ചിത്ര റിലീസായിരിക്കും ‘കള’ . സൂപ്പർഹീറോ ചിത്രമായ ‘മിന്നൽ മുരളി, ഉൾപ്പെടെ മറ്റ് നിരവധി സിനിമകൾ താരത്തിന്റേതായി ഈ വർഷം പുറത്തിറങ്ങാനുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook