തന്റെ ഏറ്റവും പുതിയ റിലീസ് ആയ ‘ഒരു കുപ്രസിദ്ധ പയ്യനി’ലെ ആക്ഷന്‍ രംഗത്തിന്റെ വീഡിയോ പങ്കു വച്ച് ടൊവിനോ തോമസ്. ഒരു പോത്തിനെ ഓടിച്ചിട്ട് പിടിക്കുന്ന ടൊവിനോയെയാണ് രംഗത്തില്‍ കാണാന്‍ കഴിയുന്നത്. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുപ്രസിദ്ധ പയ്യന്’.
“ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല” എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ‘തലപ്പാവ്’, ‘ഒഴിമുറി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയന് എന്ന പാല്‍ക്കാരനായിട്ടാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്.
ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുളളതാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ഒഴിമുറിക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനും അനു സിത്താരയും നായിക വേഷത്തിലും നെടുമുടിവേണുവും ശരണ്യ പൊന്‍വണ്ണനും പ്രധാന കഥാപാത്രങ്ങളുമായി എത്തുന്നു.
ചിത്രം നംവംബർ 9ന് റിലീസ് ചെയ്യും. ദിലീഷ് പോത്തന്, സിദ്ധിഖ്, അലന്‍സിയര്‍, പശുപതി. സുധീര്‍ കരമന, സുജിത് ശങ്കര്‍, ജി. സുരേഷ്കുമാര്‍, പി. സുകുമാര്‍, സിബി തോമസ്, മഞ്ജുവാണി തുടങ്ങിയവരുമുണ്ട് ചിത്രത്തില്‍.
ജീവന് ജോബ് തോമസ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നൗഷാദ് ഷെരീഫ് നിര്‍വഹിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചന് സംഗീതം പകരുന്നു.