/indian-express-malayalam/media/media_files/uploads/2018/04/Tovino.jpg)
ടൊവിനോ തോമസിന്റെ ഇതുവരെയള്ള കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ആഷിഖ് അബു സസംവിധാനം ചെയ്ത മായാനദി. മാത്തന്‍ എന്ന കഥാപാത്രത്തെ അത്രയേറെ സ്‌നേഹത്തോടെയാണ് ഓരോ പ്രേക്ഷനും ഹൃദയത്തോടു ചേര്‍ത്തത്. മായാനദിയുടെ വിജയത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് മറഡോണ. ഒടുവില്‍ മറഡോണയുടെ റിലീസ് തിയതിയും എത്തി.
ജൂണ്‍ 22നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മെയ് മാസത്തില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മറഡോണയുടെ റിലീസ് മാറ്റി വെക്കുകയായിരുന്നു. ഈ ഡേറ്റ് ഉറപ്പിച്ചതാണേ ഇനി മാറ്റമുണ്ടാകില്ലെന്നും ടൊവീനോ എടുത്തു പറയുന്നു.
നവാഗതനായ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മറഡോണ. ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്നു വിഷ്ണു നാരായണ്‍.
പുതുമുഖമായ ശരണ്യയാണ് നായികയായി എത്തുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കൃഷ്ണമൂര്‍ത്തി തിരക്കഥ എഴുതിയ ചിത്രം നിര്‍മ്മിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ശശിധരനാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് ഡി മേനോനാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us