പുതുവര്‍ഷം പുലരുമ്പോള്‍ പുത്തന്‍ സിനിമകളുടെ പ്രഖ്യാപനവുമായി യുവ താരം ടൊവീനോ തോമസ്‌. ‘ജോ’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ആണ് പുതുവര്‍ഷത്തോട് അനുബന്ധിച്ച് ടൊവീനോ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പാണ് വച്ചിരിക്കുന്നത്. ആല്‍ബിയാണ് ‘ജോ’യുടെ സംവിധായകന്‍. ‘ഹാപ്പി ന്യൂ റെവല്യൂഷന്‍’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ അന്നൌന്‍സ്മെന്റ്.

മനു അശോകന്‍ സംവിധാനം ചെയ്യുന്ന ‘ഉയരെ’ എന്ന ചിത്രത്തിലാണ് ടൊവീനോ തോമസ്‌ ഇപ്പോള്‍ അഭിനയിക്കുന്നത്. പാര്‍വ്വതി തിരുവോത്ത് ഒരു ആസിഡ് അറ്റാക്ക് വിക്ടിമിന്റെ റോളില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ്‌.ഗൃഹലക്ഷ്മി ഫിലിംസ് ആണ് നിര്‍മ്മാണം. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉയരെ’.

Read More: അതിജീവനത്തിന്റെ കഥയുമായി ‘ഉയരെ’

ചെയ്യുന്ന സിനിമകളുടെ കാര്യത്തിലായാലും കഥാപാത്രങ്ങളുടെ കാര്യത്തിലായാലും കരിയറിലായാലും എപ്പോഴും ഒരു സ്റ്റെപ്പ് അപ്പ് വേണമെന്ന് നിർബന്ധമുള്ളയാളാണ് ടൊവീനോ.

“ഞാൻ തിരഞ്ഞെടുക്കുന്ന സിനിമ, ചുരുങ്ങിയ പക്ഷം ഞാനെങ്കിലും തിയേറ്ററിൽ പോയി കാണാൻ ആഗ്രഹിക്കുന്ന സിനിമയായിരിക്കണം. എങ്കില്ലല്ലേ പ്രേക്ഷകർ വരാനായി എനിക്കു ആഗ്രഹിക്കാൻ പറ്റൂ?,” ‘ഒരു കുപ്രസിദ്ധ പയ്യന്‍’ റിലീസുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് സംസാരിച്ച ടൊവീനോ പറഞ്ഞു.

“സിനിമയുടെ കാര്യത്തിൽ രണ്ടു മൂന്നു ഘടകങ്ങൾക്ക് പ്രാധാന്യം നൽകാറുണ്ട്. അതിൽ രണ്ടെണ്ണമാണ് പ്രധാനം, ആദ്യത്തെ രണ്ടെണ്ണം വർക്ക് ആയി കഴിഞ്ഞാൽ മൂന്നാമത്തേതും ഓട്ടോമാറ്റിക്കായി വർക്ക് ആവും.

 

ആർട്ട് എന്ന രീതിയിൽ ആർട്ടിസ്റ്റിന് സംതൃപ്തി ലഭിക്കുന്ന, ആർട്ടിനോട് നീതി പുലർത്തുന്ന സിനിമ എന്നതാണ് ആദ്യത്തേത്. സിനിമയുടെ കലാമൂല്യം, ഏസ്തെറ്റിക്സ് എന്നൊക്കെയാണ് ഉദ്ദേശിച്ചത്. രണ്ടാമത്തേത് ആർട്ടിന്റെ പർപ്പസ് തന്നെ, പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിക്കുക എന്നതാണ്. സിനിമ എന്റർടെയിനിങ് കൂടിയാവണം. അപ്പോൾ സ്വാഭാവികമായും പ്രൊഡ്യൂസർക്ക് പൈസ തിരിച്ചു കിട്ടും. കിട്ടണം, കാരണം ഈ ആർട്ട് ക്രിയേറ്റ് ചെയ്യാൻ വേണ്ടി ഉള്ള ഒരു കഷ്ടപ്പാടുണ്ടല്ലോ. സീറോ ബജറ്റിൽ ചെയ്യാണെങ്കിൽ കുഴപ്പമില്ല. മണി ഇൻവോൾവ്ഡ് ആവുമ്പോൾ അയാൾ മുടക്കിയ പൈസയെങ്കിലും തിരിച്ചു കിട്ടണം, ലാഭം എന്നുള്ളത് സെക്കൻഡറിയാണ്. മുടക്കിയ പണമെങ്കിലും തിരിച്ചു കിട്ടുക എന്നു പറയുന്നത് ഇൻഡസ്ട്രിയുടെ നിലനിൽപ്പിന്റെ ഒരു ആവശ്യമാണ്.

ഈ മൂന്നു കാര്യങ്ങളാണ് ഞാൻ നോക്കുന്നത്. അപ്പോഴാണ് ഈ സിനിമ പൂർണ്ണമായും വിജയിച്ചു എന്നു പറയാനാവൂ. അല്ലെങ്കിൽ ഭാഗികമായി വിജയിച്ചു എന്നേ പറയാൻ കഴിയൂ. പടം ഹിറ്റായി, പക്ഷേ അത് കലാപരമായി അത്രയൊന്നും കൊള്ളില്ല എന്നു പറഞ്ഞാൽ അതെനിക്കൊരു പരാജയമാണ്. ഒരു സിനിമ തിയേറ്ററിൽ വിജയിച്ചില്ല, പക്ഷേ കലാമൂല്യമുള്ളതായിരുന്നു എന്നു പറയുന്നതും എന്നെ സംബന്ധിച്ച് ഒരു പരാജയമായാണ് ഞാൻ കാണുന്നത്.”

Read More: കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ സെലക്റ്റീവ് ആവുന്നുണ്ടോ?, ടൊവീനോ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook