ഇത് ടൊവിനോയുടെ ‘പള്ളിച്ചട്ടമ്പി’; സംവിധാനം ഡിജോ ജോസ്

സൂപ്പർഹിറ്റ് ചിത്രം ‘ക്വീൻ’ സംവിധാനം ചെയ്ത ഡിജോ ജോസാണ് ടൊവിനോയെ നായകനാക്കി ‘പള്ളിച്ചട്ടമ്പി’ ഒരുക്കുന്നത്

Tovino Thomas Pallichattambi Dijo Jose Antony

‘ക്വീന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം മലയാളത്തിന് സമ്മാനിച്ച ഡിജോ ജോസ് ആന്റണിയുടെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ പേര് ‘പള്ളിച്ചട്ടമ്പി’ എന്നാണ്. സംവിധായകന്‍ ഡിജോ ജോസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. ദാദാസാഹിബ്, ശിക്കാര്‍, നടന്‍ തുടങ്ങിയ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ ഒരുക്കുന്നത്. ഗോകുലം ഗോപാന്‍, സുരേഷ് ബാബു എന്നിവര്‍ക്കൊപ്പം ഒന്നിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ഡിജോ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ സിനിമാ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രമായിരിക്കും പള്ളിച്ചട്ടമ്പി എന്ന് ഡിജോ ജോസ് പറയുന്നു. ഹിസ്റ്റോറിക്കല്‍ ഡ്രാമ സിനിമയായിരിക്കും പള്ളിച്ചട്ടമ്പി എന്നും സംവിധാകന്‍ പറയുന്നു. എഴുത്തിലൂടെ ചരിത്രകഥ പറയുക എന്നതിലുപരി ഒരു മികച്ച വിഷ്വല്‍ എക്‌സ്പീരിയന്‍സ് ഒരുക്കുകയാണ് തങ്ങളുടെ ശ്രമമെന്ന് സംവിധായകന്‍ സിനിമയെ കുറിച്ച് പറയുന്നത്.

ഒരു കാലഘട്ട ചിത്രമെന്നതിലുപരി എല്ലാ കാലഘട്ടവും ചർച്ച ചെയ്യുന്ന വ്യക്തമായ നിലപാടുകളും കാഴ്ചപാടുകളും പള്ളിച്ചട്ടമ്പിക്കുണ്ടാകും എന്ന് സംവിധാകൻ പറയുന്നു. മലയാള സിനിമയിൽ ഒരു ഗോഡ്‌ഫാദറുമില്ലാതെ വളരെ കഷ്ടപ്പെട്ട് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ടൊവിനോ തോമസ്. ടൊവിനോയ്ക്കു പള്ളിച്ചട്ടമ്പിയോട് നൂറ് ശതമാനം നീതി പുലർത്താനാകുമെന്ന വിശ്വാസമുണ്ട്. ടോവിനോയുടെ വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ലിസ്റ്റിലേക്ക് ഈ കഥാപാത്രവും കടന്നു വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിജോ ജോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas new film pallichattambi direction dijo jose antony

Next Story
Empuraan: എമ്പുരാൻ: വാക്കിന്റെ വകഭേദങ്ങൾEmpuraan, എമ്പുരാൻ, Empuraan meaning, Lucifer 2, Empuraan title, എമ്പുരാൻ ലോഞ്ച്, ലൂസിഫർ 2, മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ലൂസിഫർ രണ്ടാം ഭാഗം, മോഹൻലാൽ പൃഥ്വിരാജ്, Mohanlal, Prithviraj, Murali Gopi, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express